---
title: "വീ കെയർ; പ്രതിസന്ധികൾ അവസരമാക്കണം - ദീപാ ജോസ് "
english_title: "We Care; Crises Should Be Made An Opportunity: Deepa Jose "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50924/we-care-crises-should-be-made-an-opportunity-deepa-jose"
published_at: "2022-06-25T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b697777348f_WE_CARE.jpg"
keywords: []
---

# വീ കെയർ; പ്രതിസന്ധികൾ അവസരമാക്കണം - ദീപാ ജോസ് 

> **Lead Summary:** **വടകര: **ജീവിത വഴികളിലെ പ്രതിസന്ധികൾ അവസരമാക്കണമെന്ന് ആംബുലൻസ് ഡ്രൈവറും ആക്ടിവിസ്റ്റുമായ ദീപാ ജോസഫ്. വീ കെയർ പ്ലസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വൊളൻറിയർമാർക്ക് വനിതാ ശക്തീകരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ.

## Article Content

**വടകര: **ജീവിത വഴികളിലെ പ്രതിസന്ധികൾ അവസരമാക്കണമെന്ന് ആംബുലൻസ് ഡ്രൈവറും ആക്ടിവിസ്റ്റുമായ ദീപാ ജോസഫ്. വീ കെയർ പ്ലസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വൊളൻറിയർമാർക്ക് വനിതാ ശക്തീകരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അവർ.

ട്രസ്റ്റ് ചെയർമാൻ പി.വി. ഫൈസൽ അധ്യക്ഷനായി. വനിതാ ആംബുലൻസ് ഡ്രൈവറും ആക്ടിവിസ്റ്റുമായ ദീപാ ജോസഫ് വനിതകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു. ഒ.പി. ബിജാൽ ചാരിറ്റി പ്രവർത്തനങ്ങളുടെ നിയമവശങ്ങൾ വിശദമാക്കി. ഒ.പി. ബിജാൽ, ഷഫീക് വളപ്പിൽ, ടി.എൻ. റസാഖ്, എ.വി. റഹീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50924/we-care-crises-should-be-made-an-opportunity-deepa-jose)