---
title: "ജനസഭ  സ്വാഗത സംഘമായി; ജില്ലാതല ഉദ്ഘാടനം ജൂലൈ 6 ന് വടകരയിൽ    "
english_title: "The Jana Sabha became a welcome group; District-level inauguration to be held in Vadakara on July 6    "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51017/the-jana-sabha-became-a-welcome-group-district-level-inauguration-to-be-held-in-vadakara-on-july-6"
published_at: "2022-06-25T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6d594419f8_JANASABHA.jpg"
keywords: []
---

# ജനസഭ  സ്വാഗത സംഘമായി; ജില്ലാതല ഉദ്ഘാടനം ജൂലൈ 6 ന് വടകരയിൽ    

> **Lead Summary:** > **വടകര: **" എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് "എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന "ജനസഭ" യുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 6 ന് വടകര ടൗൺഹാളിൽ നടക്കുകയാണ്. ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘംരൂപികരണ യോഗം വടകര കേളു ഏട്ടൻ മന്ദിരത്തിൽ നടന്നു.

## Article Content

> **വടകര: **" എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് "എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന "ജനസഭ" യുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 6 ന് വടകര ടൗൺഹാളിൽ നടക്കുകയാണ്. ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘംരൂപികരണ യോഗം വടകര കേളു ഏട്ടൻ മന്ദിരത്തിൽ നടന്നു.

യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി വി.കെ.വിനു അധ്യക്ഷനായി എൽഐസി എംപ്ലോയീസ് യൂനിയൻ ഡിവിഷണൽ ജോയിൻ്റ് സെക്രട്ടറി എം. ജെ.ശ്രീറാം ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി.രാമകൃഷ്ണൻ, കെ. കെ.കൃഷ്ണൻ , കെ.സി. പവിത്രൻ, പി.കെ.ദിനേശൻ, അരുൺ കുമാർ, എ.പി.മോഹനൻ, പി.സജീവ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.

കെ.പി.ഷൈനു സ്വാഗതവും സി.വി. അനിൽകുമാർ നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയർമാനായി മുനിസിപ്പൽ ചെയർ പേഴ്സൻ കെ.പി. ബിന്ദുവിനേയും കൺവീനറായി കെ.പി.ഷൈനുവിനേയും ട്രഷററായി പി.ശശിധരനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51017/the-jana-sabha-became-a-welcome-group-district-level-inauguration-to-be-held-in-vadakara-on-july-6)