---
title: "ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം - മഹിളാ ജനതാദൾ"
english_title: "Strong action should be taken against the drug mafia - Mahila Janata Dal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51052/strong-action-should-be-taken-against-the-drug-mafia-mahila-janata-dal"
published_at: "2022-06-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6ef28ab563_LAHARI_MAFIA.jpg"
keywords: []
---

# ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം - മഹിളാ ജനതാദൾ

> **Lead Summary:** **വടകര: **ക്യാമ്പസുകളും കലാലയങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ലോക് താന്ത്രിക്മഹിളാ ജനതാദൾ വടകര മണ്ഡലം പ്രവർത്തകയോഗം അധികൃതരോടാവശ്യപ്പെട്ടു.

## Article Content

**വടകര: **ക്യാമ്പസുകളും കലാലയങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ലോക് താന്ത്രിക്മഹിളാ ജനതാദൾ വടകര മണ്ഡലം പ്രവർത്തകയോഗം അധികൃതരോടാവശ്യപ്പെട്ടു.

മാരക ലഹരി വസ്തുക്കൾ വടകരയിലും സമീപ ഗ്രാമങ്ങളിലടക്കം വ്യാപകമാവുകയാണ്. എം.ഡി.എം.ഏ പോലുള്ള മാരക ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നത് കൂടുതലും വിദ്യാർത്ഥികളായവരും. മൊബൈൽ ഫോൺ, ബൈക്ക്, ആവശ്യത്തിലധികം പണം എന്നിവ നൽകി പാവപ്പെട്ട കുട്ടികളെ ഇവർ വലയിലാക്കുകയാണ്. വിവാഹ സൽക്കാരങ്ങളിലും ആഘോഷ പരിപാടികളിലും ലഹരി ഒഴുകുകയാണ്.

മാതാപിതാക്കളും സമൂഹവും അതീവ ജാഗ്രത കാണിച്ചില്ലെങ്കിൽ വരുന്ന തലമുറയാകെ ലഹരിക്കടിമപ്പെട്ടേക്കും. പരിപാടിയിൽ എം.സതി അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത വിമല കളത്തിലിനെ എൽ.ജെ ഡി വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

വടകര നഗരസഭാ വൈസ് ചെയർപെഴ്സൺ കെ.കെ.വനജ, പാർട്ടി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, ജില്ലാ പഞ്ചായത്ത് അംഗം നിഷ പി.പി, അഴിയൂർ പഞ്ചായത്ത് മെമ്പർ റീന രയരോത്ത്, ഏറാമല പഞ്ചായത്ത് അംഗം രമ്യ കണ്ടിയിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലമ്പ്രത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ, വടകര നഗരസഭാ കൗൺസിലർ രാജിത പതേരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51052/strong-action-should-be-taken-against-the-drug-mafia-mahila-janata-dal)