---
title: "വിദ്യാർത്ഥികൾക്ക് ആവേശവും നവ്യാനുഭവവുമായി വൈബ് വിജയാരവം"
english_title: "Congratulations to the students who achieved high marks in the SSLC and Plus Two examinations and the Career Guidance Class was a novel experience."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51082/congratulations-to-the-students-who-achieved-high-marks-in-the-sslc-and-plus-two-examinations-and-the-career-guidance-class-was-a-novel-experience"
published_at: "2022-06-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b715523b6eb_VIBE_VIJAYARAVAM.jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് ആവേശവും നവ്യാനുഭവവുമായി വൈബ് വിജയാരവം

> **Lead Summary:** **വടകര:** വടകര മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കെ-കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബ്(വടകരാസ് ഇനിഷ്യേറ്റീവ് ഫോർ ബെറ്റർ എഡ്യുക്കേഷൻ)ൻ്റെ 'നേതൃത്വത്തിൽ നടത്തിയ അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നവ്യാനുഭവമായി.

## Article Content

**വടകര:** വടകര മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി കെ-കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബ്(വടകരാസ് ഇനിഷ്യേറ്റീവ് ഫോർ ബെറ്റർ എഡ്യുക്കേഷൻ)ൻ്റെ 'നേതൃത്വത്തിൽ നടത്തിയ അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നവ്യാനുഭവമായി.

പരിപാടിയുടെ ഉദ്ഘാടനവും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള ഉപഹാര സമർപ്പണവും കെ.മുരളീധരൻ എം.പി നിർവ്വഹിച്ചു. പരിമിതമായ ഉപരിപഠന സാധ്യതകളിൽ കിട്ടുന്ന വിഷയങ്ങളിൽ തങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പരീക്ഷണങ്ങളുടെ കാലഘട്ടം നേരിട്ട് വിജയം നേടുമ്പോഴാണ് നാം സ്വയം ശാക്തീകരിക്കപ്പെടുന്നത്. തിരിച്ചടികളെ ഭാവി വിജയത്തിനുള്ള ചവിട്ടുപടികളാക്കണമെന്നും എം.പി കൂട്ടിച്ചേർത്തു. വൈബ് ചെയർമാൻ കെ.ടി മോഹൻദാസ് അധ്യക്ഷനായി.

മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികൾക്ക് കെ.കെ രമ എം.എൽ.എ പുരസ്കാരം നൽകി. നഗരസഭ ഉപാധ്യക്ഷ കെ.കെ വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി.ശ്രീജിത്ത്(ഒഞ്ചിയം), പി പി ചന്ദ്രശേഖരൻ(ചോറോട്), ആയിഷ ഉമ്മർ(അഴിയൂർ), ഷക്കീല ഈങ്ങോളി(ഏറാമല), ഐ.എം. എ അംഗം ഡോ.എം.പ്രേംരാജ്, പ്രൊഫ.കെ.കെ മഹമൂദ്, സക്കറിയ സുബൈർ, വി.കെ അസീസ്, ഡയറ്റ് പ്രിൻസിപ്പൽ പ്രേംരാജ് സംസാരിച്ചു.

വൈബ് ജനറൽ കൺവീനർ ശശികുമാർ പുറമേരി സ്വാഗതവും എം.എൻ പ്രമോദ് നന്ദിയും പറഞ്ഞു. പ്രമുഖ കരിയർ വിദഗ്ധൻ റിയാസ് റൂമി ഗൈഡൻസ് ക്ലാസെടുത്തു. എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്ലസ് ടു പ്രവേശനം എളുപ്പമാക്കാനുള്ള കരിയർ സ്കേപ്പ് പരിപാടിയും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51082/congratulations-to-the-students-who-achieved-high-marks-in-the-sslc-and-plus-two-examinations-and-the-career-guidance-class-was-a-novel-experience)