---
title: "മന്ത്രി നാടിന് സമർപ്പിച്ചു; കൈനാട്ടി മേൽപ്പാലത്തിൽ  അലങ്കാര വിളക്കുകൾ"
english_title: "The minister dedicated it to the nation; Decorative lights on Kainatti flyover"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51105/the-minister-dedicated-it-to-the-nation-decorative-lights-on-kainatti-flyover"
published_at: "2022-06-25T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b730ab40fb5_kainatti.jpg"
keywords: []
---

# മന്ത്രി നാടിന് സമർപ്പിച്ചു; കൈനാട്ടി മേൽപ്പാലത്തിൽ  അലങ്കാര വിളക്കുകൾ

> **Lead Summary:** **വടകര: **കൈ നാട്ടിമേൽപ്പാലത്തിൽ ചോറോട് പഞ്ചായത്ത് നേതൃത്വത്തിൽ ഒരുക്കിയ അലങ്കാര വിളക്ക്കൾ മന്ത്രി അഹമ്മദ് ദേവർ കോവിൽ നാടിന് സമർപ്പിച്ചു. പാലത്തിൻ്റെ ഇരുവശങ്ങളിലുമായി 36 വാട്സിൻ്റെ 60 വിളക്ക്കൾ ഏറാണാകുളം ഷബീർ ആൻ്റ് ' കമ്പനിയാണ് സ്ഥാപിച്ചത്.

## Article Content

**വടകര: **കൈ നാട്ടിമേൽപ്പാലത്തിൽ ചോറോട് പഞ്ചായത്ത് നേതൃത്വത്തിൽ ഒരുക്കിയ അലങ്കാര വിളക്ക്കൾ മന്ത്രി അഹമ്മദ് ദേവർ കോവിൽ നാടിന് സമർപ്പിച്ചു. പാലത്തിൻ്റെ ഇരുവശങ്ങളിലുമായി 36 വാട്സിൻ്റെ 60 വിളക്ക്കൾ ഏറാണാകുളം ഷബീർ ആൻ്റ് ' കമ്പനിയാണ് സ്ഥാപിച്ചത്.

12 വർഷത്തെ കരാർ വ്യവസ്ഥയിൽ കമ്പനി സൗജന്യമായാണ് വെളിച്ച സൗകര്യമൊരുക്കിയത്.പാലത്തിലെ രാത്രി കാല ഗതാഗതം അപകട ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. -   കെ കെ രമ എംഎൽഎ അധ്യക്ഷയായി.

   

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ,   ജില്ലാ പഞ്ചായത്തംഗം വി പി നിഷ, ശ്യാമള, രേവതി പെരുവണ്ടിയിൽ, പി സജിത കുമാരി, ടി ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, ടി എം രാജൻ, പി കെ സതീശൻ, പി ഇസ്മയിൽ, പി കെ ശശി, ബാബു പറമ്പത്ത്, കെ കെ സദാശിവൻ, ആർ വീന്ദ്രൻ, ഇ പി അബുബക്കർ, മുബാസ് കല്ലേരിതുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസി ഡണ്ട് പി പി ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി നിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51105/the-minister-dedicated-it-to-the-nation-decorative-lights-on-kainatti-flyover)