---
title: "ശ്രീശങ്കരാചാര്യയില്‍ തൊഴില്‍ പരിശീലനം  വിദ്യാരംഭ ദിനത്തില്‍ തുടങ്ങാം"
english_title: "Vocational training at Sreesankaracharya Let's start on the first day of school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5116/vocational-training-at-sreesankaracharya-lets-start-on-the-first-day-of-school"
published_at: "2021-10-14T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167dcd5dd2b9_SREE SANKARACHARAYA  PHOTO .jpg"
keywords: []
---

# ശ്രീശങ്കരാചാര്യയില്‍ തൊഴില്‍ പരിശീലനം  വിദ്യാരംഭ ദിനത്തില്‍ തുടങ്ങാം

> **Lead Summary:** **വടകര: ** ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ വിദ്യാരംഭ ദിനത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കാം. വിദ്യാരംഭ ദിവസം മുതല്‍ ഒരാഴ്ചക്കാലം അഡ്മിഷന്‍ നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് ഫീസില്‍ 10% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9387 90 9387

## Article Content

**വടകര: ** ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററില്‍ വിദ്യാരംഭ ദിനത്തില്‍ തൊഴില്‍ പരിശീലനം ആരംഭിക്കാം. വിദ്യാരംഭ ദിവസം മുതല്‍ ഒരാഴ്ചക്കാലം അഡ്മിഷന്‍ നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സ് ഫീസില്‍ 10% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9387 90 9387

** പി.എസ്.സി ഒറ്റത്തവണ വെരിഫിക്കേഷന്‍ **

വടകര: കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 277/18) തസ്തികയിലേക്ക് 2021 ജൂലൈ 28 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒറ്റത്തവണ വെരിഫിക്കേഷന്‍ ഒക്ടോബര്‍ 18,20,21,22,25,26 തീയതികളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം.

വെരിഫിക്കേഷന്‍ ദിവസം ഐ.ഡി പ്രൂഫ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പി.എസ്.സിയുടെ ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പി.എസ്.സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5116/vocational-training-at-sreesankaracharya-lets-start-on-the-first-day-of-school)