---
title: "ശിശുക്ഷേമ സമിതി സംസ്ഥാന തല കവിതാ രചനാ മത്സരം: അനിവേദയ്ക്ക് ഒന്നാം സ്ഥാനം"
english_title: "Child Welfare Committee State Level Poetry Writing Competition: Anivetha Gets First Prize"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51229/child-welfare-committee-state-level-poetry-writing-competition-anivetha-gets-first-prize"
published_at: "2022-06-26T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b827c0d2add_rema.jpg"
keywords: []
---

# ശിശുക്ഷേമ സമിതി സംസ്ഥാന തല കവിതാ രചനാ മത്സരം: അനിവേദയ്ക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **വടകര: **കേരള സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല കവിതാ രചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം) മടപ്പള്ളി ജി വി എച്ച് എസ് എസ്സിലെ എ ആർ അനിവേദയ്ക്ക് ഒന്നാം സ്ഥാനം.

## Article Content

**വടകര: **കേരള സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല കവിതാ രചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം) മടപ്പള്ളി ജി വി എച്ച് എസ് എസ്സിലെ എ ആർ അനിവേദയ്ക്ക് ഒന്നാം സ്ഥാനം.

ജൂലൈ 4 ന് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി സമ്മാനദാനം നിർവ്വഹിക്കും. 2019 ലും ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാന തല കവിതാ രചനാ മത്സരത്തിൽ അനിവേദയ്ക്ക് സമ്മാനം ലഭിച്ചിരുന്നു.

2019 ലെ ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്കാരം, 2021 ലെ കലാമുദ്ര കവിതാ പുരസ്കാരം, 2022 ലെ സ്പന്ദനം കവിതാ പുരസ്കാരം, 2022 ലെ അക്ഷരവേദി കവിതാ പുരസ്കാരം എന്നിവയും അനിവേദയ്ക്ക് ലഭിച്ചിട്ടുണ്ട്.

കുഞ്ഞിക്കിളി, മഴത്തുള്ളികൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അനിവേദയ്ക്ക് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51229/child-welfare-committee-state-level-poetry-writing-competition-anivetha-gets-first-prize)