---
title: "വടകരയിൽ എൽ ഐ സി സംരക്ഷണ സദസ്സ് നടത്തി"
english_title: "LIC held protection meeting in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51290/lic-held-protection-meeting-in-vadakara"
published_at: "2022-06-26T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b87836936d2_lic.jpg"
keywords: []
---

# വടകരയിൽ എൽ ഐ സി സംരക്ഷണ സദസ്സ് നടത്തി

> **Lead Summary:** **വടകര:** കേരള ഗവൺമെൻ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സിവിൽ സ്റ്റേഷനിൽ എൽ ഐ സി സംരക്ഷണ സദസ്സ് നടത്തി.

## Article Content

**വടകര:** കേരള ഗവൺമെൻ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ വടകര ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വടകര സിവിൽ സ്റ്റേഷനിൽ എൽ ഐ സി സംരക്ഷണ സദസ്സ് നടത്തി.

പൊതു മേഖലകൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യൻ ജനതയെ കമ്പോളത്തിലേക്ക് വിട്ടുകൊടുത്ത് ഒറ്റുകൊടുക്കയാണന്ന് സദസ്സ് അഭിപ്രായപ്പെട്ടു , സദസ്സ് കെ ജി ഒ എ ജില്ലാ കമ്മറ്റി അംഗം എൻ കെ ഹരീഷ് ഉദ്ഘാടനം ചെയ്തു .

ഏരിയ സെക്രട്ടറി സുധീഷ് ,ജില്ലാ കമ്മറ്റി അംഗം ടി രാജൻ എന്നിവർ സംസാരിച്ചു.ജില്ല സെക്രട്ടറിയേറ്റ് അംഗം രാജീവൻ വിളയാട്ടൂർ ,ജില്ല കൗൺസിൽ അംഗങ്ങളായ സജീവൻ ടി സി, ടി രാജൻ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51290/lic-held-protection-meeting-in-vadakara)