---
title: "നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നഗരസഭ പരിധിയിൽ സൗകര്യമൊരുക്കണം; യു ഡി എഫ് കൗൺസിൽ പാർട്ടി"
english_title: "Facilities should be provided within the limits of the municipality to get a swimming certificate; UDF Council Party"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51297/facilities-should-be-provided-within-the-limits-of-the-municipality-to-get-a-swimming-certificate-udf-council-party"
published_at: "2022-06-26T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b88367b753f_swims.jpg"
keywords: []
---

# നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നഗരസഭ പരിധിയിൽ സൗകര്യമൊരുക്കണം; യു ഡി എഫ് കൗൺസിൽ പാർട്ടി

> **Lead Summary:** **വടകര: **നഗരസഭ പരിധിയിലെ എസ് എസ് എൽ സി പാസായ വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വടകര നഗരസഭയിൽ തന്നെ സൗകര്യമൊരുക്കണമെന്ന് യു ഡി എഫ് കൗൺസിൽ പാർട്ടി.

## Article Content

**വടകര: **നഗരസഭ പരിധിയിലെ എസ് എസ് എൽ സി പാസായ വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വടകര നഗരസഭയിൽ തന്നെ സൗകര്യമൊരുക്കണമെന്ന് യു ഡി എഫ് കൗൺസിൽ പാർട്ടി.

സർട്ടിഫിക്കറ്റിനായി കോഴിക്കോട് നടക്കാവിലെ സ്പോർട്സ് കൗൺസിലിന്റെ സ്വിമ്മിങ്ങ് പൂളിലേക്ക് പോകേണ്ടത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസം ഉണ്ടാക്കുന്നതാണെന്നും സമീപ പഞ്ചായത്തുകളിൽ സൗകര്യം ചെയ്തത് പോലെ വടകര നഗരസഭയിലും നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും യു ഡി എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു.

വി കെ അസീസ്, സി വി പ്രദീശൻ, പി കെ സി അഫ്സൽ, പി വി ഹാഷിം, എ പ്രേമകുമാരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51297/facilities-should-be-provided-within-the-limits-of-the-municipality-to-get-a-swimming-certificate-udf-council-party)