---
title: "സൈക്കിളിൽ ലഡാക്കിലേക്ക്; അഗ്രിമയുടെ യാത്ര   ഇന്ന് വടകരയിൽ"
english_title: "To Ladakh on a bicycle; Agrima's Journey In Vadakara Today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51338/to-ladakh-on-a-bicycle-agrimas-journey-in-vadakara-today"
published_at: "2022-06-27T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b90d703c0c7_agrima.jpg"
keywords: []
---

# സൈക്കിളിൽ ലഡാക്കിലേക്ക്; അഗ്രിമയുടെ യാത്ര   ഇന്ന് വടകരയിൽ

> **Lead Summary:** **വടകര: **യോഗയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ തിരുവനന്തപുരം മുതൽ ലഡാക്ക്‌വരെ സൈക്കിളിൽ യാത്രചെയ്യുന്ന യുവതി വടകരയിലെത്തി. തിരുവനന്തപുരം സ്വദേശിനി അഗ്രിമയാണ് യോഗദിനത്തിൽ സൈക്കിൾ യാത്ര ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ട് പുതിയ സ്റ്റാൻഡിൽ അഗ്രിമയ്ക്ക് സ്വീകരണംനൽകി.

## Article Content

**വടകര: **യോഗയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ തിരുവനന്തപുരം മുതൽ ലഡാക്ക്‌വരെ സൈക്കിളിൽ യാത്രചെയ്യുന്ന യുവതി വടകരയിലെത്തി. തിരുവനന്തപുരം സ്വദേശിനി അഗ്രിമയാണ് യോഗദിനത്തിൽ സൈക്കിൾ യാത്ര ആരംഭിച്ചത്. ഞായറാഴ്ച വൈകീട്ട് പുതിയ സ്റ്റാൻഡിൽ അഗ്രിമയ്ക്ക് സ്വീകരണംനൽകി.

തുടർന്ന് കൂട്ടങ്ങാരത്തെ വടകര യോഗഭാരതി കേന്ദ്രത്തിലേക്കുപോയി. തിങ്കളാഴ്ച രാവിലെ 10-ന്‌ ഇവിടെ അഗ്രിമ ക്ലാസെടുക്കും. വൈകീട്ട് മൂന്നുമുതൽ ന്യൂറോ സയൻസും യോഗയും എന്ന വിഷയത്തിൽ വടകരയുടെ പ്രാന്തപ്രദേശങ്ങളിലും ക്ലാസുണ്ടാകും. യോഗയിൽ പി.ജിയുള്ള അഗ്രിമ തിരുവനന്തപുരം ശ്രീചിത്തിരയിൽ മോളിക്യുലാർ ആൻഡ് ന്യൂറോ സയൻസിൽ പിഎച്ച്.ഡി. ചെയ്യുകയാണ്.

യുവാക്കളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം. യാത്രയ്ക്കിടെ വിവിധ കേന്ദ്രങ്ങളിൽ ക്ലാസുകളുമെടുക്കും.

21-ന് തിരുവനന്തപുരത്തുനിന്നാണ് അഗ്രിമയുടെ യാത്ര ആരംഭിച്ചത്. വടകരയിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന ക്ലാസിൽ സൗജന്യമായി പങ്കെടുക്കാം. ഫോൺ- 9447122963, 9947931263.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51338/to-ladakh-on-a-bicycle-agrimas-journey-in-vadakara-today)