---
title: "നീതി കിട്ടി; ഷംസുവിന്റെ കുടുംബത്തിന് എട്ടുലക്ഷംരൂപ; സത്യാഗ്രഹസമരം അവസാനിപ്പിച്ചു"
english_title: "Got justice; Rs 8 lakh for Shamsu's family; Satyagraha struggle ended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51345/got-justice-rs-8-lakh-for-shamsus-family-satyagraha-struggle-ended-NEW"
published_at: "2022-06-27T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b91f683d32d_VADAKARA_SATHYAHRAHAM_SHAMSU.jpg"
keywords: []
---

# നീതി കിട്ടി; ഷംസുവിന്റെ കുടുംബത്തിന് എട്ടുലക്ഷംരൂപ; സത്യാഗ്രഹസമരം അവസാനിപ്പിച്ചു

> **Lead Summary:** **വടകര: **ഒടുവിൽ നീതി കിട്ടി. ഷംസുവിന്റെ കുടുംബത്തിന് എട്ടുലക്ഷം രൂപ നൽകി. ഇതേ തുടർന്ന് സത്യാഗ്രഹസമരം അവസാനിപ്പിച്ചു. തിരുവള്ളൂർ സ്റ്റീൽ പാലസിനുമുന്നിൽ സർവ്വകക്ഷി കർമസമിതി 24 ദിവസമായി നടത്തിവന്ന സത്യാഗ്രഹസമരമാണ് ഒത്തുതീർന്നത്.

## Article Content

**വടകര: **ഒടുവിൽ നീതി കിട്ടി. ഷംസുവിന്റെ കുടുംബത്തിന് എട്ടുലക്ഷം രൂപ നൽകി. ഇതേ തുടർന്ന് സത്യാഗ്രഹസമരം അവസാനിപ്പിച്ചു. തിരുവള്ളൂർ സ്റ്റീൽ പാലസിനുമുന്നിൽ സർവ്വകക്ഷി കർമസമിതി 24 ദിവസമായി നടത്തിവന്ന സത്യാഗ്രഹസമരമാണ് ഒത്തുതീർന്നത്.

ഈ സ്ഥാപനത്തിന്റെ ഉടമയായിരുന്ന മാമ്പയിൽ ഷംസുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഈ കട നോക്കിനടത്താൻ ഏൽപ്പിച്ചയാൾ ഷംസു മരിച്ചശേഷം കുടുംബത്തെ കട തിരിച്ചേൽപ്പിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടങ്ങിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി എട്ടുലക്ഷം രൂപ ഷംസുവിന്റെ കുടുംബത്തിനെ ഏൽപ്പിച്ചതായി സർവ്വകക്ഷി സമരസമിതി അറിയിച്ചു. ഇതേത്തുടർന്നാണ് സമരം നിർത്തിയത്. സമര വിജയാഹ്ളാദത്തിന്റെ ഭാഗമായി തിരുവള്ളൂരിൽ നടത്തിയ പൊതുയോഗം സി.പി.എം. ഏരിയാസെക്രട്ടറി ടി.പി. ഗോപാലൻ ഉദ്ഘാടനം ചെയ്തു.

എം.ടി. രാജൻ അധ്യക്ഷനായി. എം.സി. പ്രേമചന്ദ്രൻ, കെ.കെ. ശങ്കരൻ, എൻ.കെ. അഖിലേഷ്, ഇ.കെ. പവിത്രൻ, കെ.കെ. മോഹൻ, കെ.വി. സുധി, എം. ചന്ദ്രശേഖരൻ, എം.വി. കുഞ്ഞമ്മത്, ഗോപീ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51345/got-justice-rs-8-lakh-for-shamsus-family-satyagraha-struggle-ended-NEW)