---
title: "കെ കെ രമ എം എല്‍ എ നയിക്കുന്ന  കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നാളെ തുടങ്ങും"
english_title: "Led by KK Rema MLA The anti-K rail march will start tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5150/led-by-kk-rema-mla-the-anti-k-rail-march-will-start-tomorrow"
published_at: "2021-10-14T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167fe511f0c6_K RAIL - K K RAMA .jpg"
keywords: []
---

# കെ കെ രമ എം എല്‍ എ നയിക്കുന്ന  കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നാളെ തുടങ്ങും

> **Lead Summary:** വടകര : കെ കെ രമ എം എല്‍ എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് വിജയിപ്പിക്കാന്‍ ഒരുങ്ങി യു ഡി എഫ് ആര്‍ എം പി ഐ നേതൃത്വം. ജനവിരുദ്ധവും പരിസ്ഥിതിക്ക് ഏറെ ദോഷകരവുമായ കെ. റെയില്‍ പദ്ധതി പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

## Article Content

വടകര : കെ കെ രമ എം എല്‍ എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് വിജയിപ്പിക്കാന്‍ ഒരുങ്ങി യു ഡി എഫ് ആര്‍ എം പി ഐ നേതൃത്വം. ജനവിരുദ്ധവും പരിസ്ഥിതിക്ക് ഏറെ ദോഷകരവുമായ കെ. റെയില്‍ പദ്ധതി പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.

വടകര മേഖലയില്‍ മാത്രാം നൂറുക്കണക്കിന് കുടുംബങ്ങളെ പദ്ധതി ബാധിക്കും. ദേശീപാതാ വികസനത്തിന്റെ ഭാഗമായി വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ തന്നെ വീണ്ടും ഇരകളായി മാറുന്ന അവസ്ഥയും വടകരയിലുണ്ട്. വടകര നഗരസഭയിലും, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ ഗ്രാമ പഞ്ചായത്തുകളിലുള്ളവരാണ് പദ്ധതിയുടെ ഇരകളായി തീരുക.

നാളെ അഴിയൂര്‍ കുഞ്ഞിപ്പളളിയില്‍ നിന്നും ആരംഭിക്കുന്ന ജനകീയ മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. മുക്കാളി, കണ്ണൂക്കര, നാദാപുരം റോഡ്, കൈനാട്ടി, ചോറോട് ഗെയ്റ്റ് , പെരുവാട്ടുംതാഴ എന്നിവടങ്ങളില്‍സ്വീകരണം നല്‍കും.

200 സ്ഥിരം ജാഥാ അംഗങ്ങള്‍ പങ്കാളികളാകുന്ന മാര്‍ച്ച് 16 ന് വൈകീട്ട് വടകര കോട്ടപറമ്പില്‍ സമാപിക്കും. സമാപന പൊതുയോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

** യുഡിഎഫ് നേതൃത്വം യോഗം ചേര്‍ന്നു **

അഴിയൂര്‍: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 15, 16 തീയ്യതികളില്‍ കെ . കെ. രമ എം എല്‍ എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . എന്‍ പി അബ്ദുള്ള ഹാജി , പ്രദീപ് ചോമ്പാല , പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, കളത്തില്‍ പിതാംബരന്‍ ,ഒ കെ .കുഞ്ഞബ്ദുള്ള, യു അഷറഫ് , പി എം മുസ്റ്റഫ , സതീശന്‍ കുരിയാടി, ശശിധരന്‍ കരിമ്പന പാലം,വി കെ അനില്‍ കുമാര്‍ , വി ഫൈസല്‍, സുധീഷ് വള്ളില്‍, നല്ലടാത്ത് രാഘവന്‍, എന്നിവര്‍ സംസാരിച്ചു പ്രക്ഷോഭം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5150/led-by-kk-rema-mla-the-anti-k-rail-march-will-start-tomorrow)