---
title: "ആശുപത്രിളിൽ മരുന്ന് ക്ഷാമം; മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്ന് എം.എൽ.എ"
english_title: "Drug shortage in hospitals; The MLA said he had brought the matter to the attention of the minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51704/drug-shortage-in-hospitals-the-mla-said-he-had-brought-the-matter-to-the-attention-of-the-minister"
published_at: "2022-06-28T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb10ec1f4f4_medicine.jpg"
keywords: []
---

# ആശുപത്രിളിൽ മരുന്ന് ക്ഷാമം; മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്ന് എം.എൽ.എ

> **Lead Summary:** **വടകര :** പകർച്ചപനി പടർന്ന് പിടിക്കുമ്പോഴും വടകര ജില്ലാ ആശുപത്രിയിലും മറ്റ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമുണ്ടാകുന്ന മരുന്ന് ക്ഷാമം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി കെ.കെ രമ എം.എൽ.എ.

## Article Content

**വടകര :** പകർച്ചപനി പടർന്ന് പിടിക്കുമ്പോഴും വടകര ജില്ലാ ആശുപത്രിയിലും മറ്റ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമുണ്ടാകുന്ന മരുന്ന് ക്ഷാമം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി കെ.കെ രമ എം.എൽ.എ.

തീരദേശത്തെ ജനങ്ങളുടെ ആശ്രയമായ മുകച്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും, ജില്ലാ ആശുപത്രിയിലുമടക്കം മരുന്നില്ലെന്ന പരാതികളും മാധ്യമ വാർത്തകളും ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം മന്ത്രി വീണാ ജോർജിൻ്റെ ശ്രദ്ധയിൽപെടുത്തിയത്.

അപ്പോൾ തന്നെ മന്ത്രി ഡി.എം.ഒയെ നേരിട്ട് കാര്യങ്ങൾ അറിയിച്ചെന്നും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51704/drug-shortage-in-hospitals-the-mla-said-he-had-brought-the-matter-to-the-attention-of-the-minister)