---
title: "നീതി ലാബ്; സഹകരണപ്രസ്ഥാനം സാധാരണക്കാർക്ക് വലിയ ആശ്വാസം -മന്ത്രി അഹമ്മദ് ദേവർകോവിൽ "
english_title: "Justice Lab; Co-operative Movement Is A Big Relief For Common People: Minister Ahammed Devarkovil "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51777/justice-lab-co-operative-movement-is-a-big-relief-for-common-people-minister-ahammed-devarkovil"
published_at: "2022-06-29T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbd729b79f9_ahammad_deverkovil.jpg"
keywords: []
---

# നീതി ലാബ്; സഹകരണപ്രസ്ഥാനം സാധാരണക്കാർക്ക് വലിയ ആശ്വാസം -മന്ത്രി അഹമ്മദ് ദേവർകോവിൽ 

> **Lead Summary:** **ആയഞ്ചേരി: **ജീവിതപ്രയാസം നേരിടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആരോഗ്യരംഗം ഉൾപ്പെടെയുള്ള മേഖലയിലെ ഇടപെടലുകളെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.

## Article Content

**ആയഞ്ചേരി: **ജീവിതപ്രയാസം നേരിടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആരോഗ്യരംഗം ഉൾപ്പെടെയുള്ള മേഖലയിലെ ഇടപെടലുകളെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.

പൊന്മേരി സഹകരണ ബാങ്ക് ആയഞ്ചേരിയിൽ ആരംഭിച്ച സഹകരണ നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു അധ്യക്ഷതവഹിച്ചു.

വടകര സഹകരണ അസിസ്റ്റൻറ് രജിസ്റ്റാർ ടി. സുധീഷ് ലാബിന്റെ കൗണ്ടർ ഉദ്ഘാടനം നിർവഹിച്ചു. പി.എം. ലീന, എം.എം. നഷീദ, ടി.വി. കുഞ്ഞിരാമൻ, പി.എം. ലതിക, നജ്മുന്നീസ, ലിസ, സി.കെ. നാണു വി. രാഗേഷ്, ടി.പി. ദാമോദരൻ, കണ്ണോത്ത് ദാമോദരൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, രാംദാസ് മണലേരി, കെ.കെ. നാരായണൻ, വി.ടി. ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51777/justice-lab-co-operative-movement-is-a-big-relief-for-common-people-minister-ahammed-devarkovil)