---
title: "കെ.എ.എസ്സ്  റാങ്ക് ജേതാവിനെ ഏറാമല സഹകരണ ബാങ്ക്  അനുമോദിച്ചു"
english_title: "Eramala Co-operative Bank wins KAS rank Appreciated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5197/eramala-co-operative-bank-wins-kas-rank-appreciated"
published_at: "2021-10-14T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616832f01034e_DR APRANA VILSON .jpg"
keywords: []
---

# കെ.എ.എസ്സ്  റാങ്ക് ജേതാവിനെ ഏറാമല സഹകരണ ബാങ്ക്  അനുമോദിച്ചു

> **Lead Summary:** വടകര: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് ജേതാവ് വടകര ഗവ: ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടര്‍.അപര്‍ണ്ണ വില്‍സ്സനെ ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് അനുമോദിച്ചു.

## Article Content

വടകര: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് ജേതാവ് വടകര ഗവ: ആയുര്‍വ്വേദ ആശുപത്രിയിലെ ഡോക്ടര്‍.അപര്‍ണ്ണ വില്‍സ്സനെ ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് അനുമോദിച്ചു.

ആശുപത്രി അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു പൊന്നാട അണിയിച്ചു.

ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ മൊമന്റൊയും നല്‍കി ആദരിച്ചു.

ഡോ: എന്‍. സുരേഷ് കുമാര്‍, ജനപ്രതിനിധികള്‍, ആശുപത്രി സ്റ്റാഫ് ,എച്ച് എംഎസ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

** കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം പരീക്ഷഫലം പ്രസിദ്ധീകരിച്ചു **

** കോഴിക്കോട് : **കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നാലാം ബാച്ച് ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്ത് നടത്തിയ കോഴ്‌സില്‍ വി എ അരവിന്ദ്, പി ശരത്ചന്ദ്രന്‍, യു ആഷിഷ് എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. തിരുവനന്തപുരം സബ്‌സെന്ററില്‍ നടന്ന കോഴ്‌സില്‍ ഒന്നാം സ്ഥാനം എസ് അഖില്‍ സുന്ദറിനാണ്. രണ്ടാം സ്ഥാനം ആകാശ് എസ് കുമാര്‍, പി പ്രശാന്ത് എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് എസ് സൂരജ് അര്‍ഹനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5197/eramala-co-operative-bank-wins-kas-rank-appreciated)