---
title: "കരളാകാൻ കരുണ വേണം; അരുൺദാസിന് ചികിത്സാസഹായം നാടൊരുമിക്കുന്നു"
english_title: "It takes compassion to become a liver; Country unites to provide medical aid to ArunDas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52004/it-takes-compassion-to-become-a-liver-country-unites-to-provide-medical-aid-to-arundas"
published_at: "2022-06-30T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd2c88057e8_arundas.jpg"
keywords: []
---

# കരളാകാൻ കരുണ വേണം; അരുൺദാസിന് ചികിത്സാസഹായം നാടൊരുമിക്കുന്നു

> **Lead Summary:** **വടകര:** ഒരു കുടുംബത്തിന് തണലാകേണ്ട യുവാവിന് കരളാകാൻ നാടിൻ്റെ കരുണ വേണം. അരുൺദാസിന് ചികിത്സാസഹായം നൽകാൻ നാടൊരുമിക്കുന്നു. മണിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് മുതുവന മണങ്ങാട്ട് മീത്തൽ രാമദാസിന്റെ മകൻ അരുൺദാസാണ് ഗുരുതരമായ കരൾരോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സാസഹായം തേടുന്നത്.

## Article Content

**വടകര:** ഒരു കുടുംബത്തിന് തണലാകേണ്ട യുവാവിന് കരളാകാൻ നാടിൻ്റെ കരുണ വേണം. അരുൺദാസിന് ചികിത്സാസഹായം നൽകാൻ നാടൊരുമിക്കുന്നു. മണിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡ് മുതുവന മണങ്ങാട്ട് മീത്തൽ രാമദാസിന്റെ മകൻ അരുൺദാസാണ് ഗുരുതരമായ കരൾരോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സാസഹായം തേടുന്നത്.

എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കരൾമാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻരക്ഷിക്കാൻ കഴിയൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള ഭാരിച്ചചെലവ് കുടുംബത്തിന് താങ്ങാൻപറ്റാത്തതാണ്.

തുക സമാഹരിക്കുന്നതിന് ഉദാരമതികളുടെ സഹായമാവശ്യമാണ്. പി.കെ. രാജീവൻ ചെയർമാനും സി. വിനോദൻ കൺവീനറും ദാമോദരൻ തത്തംകോട്ട് ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഗൂഗിൾ പേ നമ്പർ: 6238106089. എസ്.ബി.ഐ. ചെരണ്ടത്തൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 41078700280. ഐ.എഫ്.എസ്.സി: SBIN000845

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52004/it-takes-compassion-to-become-a-liver-country-unites-to-provide-medical-aid-to-arundas)