---
title: "കാലവർഷം ശക്തമാവുന്നു; വടകരയിൽ 24 X 7 കൺട്രോൾ റൂമുകൾ തുറന്നു "
english_title: "The monsoon is getting stronger; 24 X 7 Control Rooms Opened In Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52159/the-monsoon-is-getting-stronger-24-x-7-control-rooms-opened-in-vadakara"
published_at: "2022-06-30T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdbc0280f66_CONTROOL_ROOM.jpg"
keywords: []
---

# കാലവർഷം ശക്തമാവുന്നു; വടകരയിൽ 24 X 7 കൺട്രോൾ റൂമുകൾ തുറന്നു 

> **Lead Summary:** **വടകര: **കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

## Article Content

**വടകര: **കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ വടകര താലൂക്ക് ഓഫീസിൽ ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും.

വടകര- 0496- 2520361, കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496- 2623100, 0496- 2620235, താമരശ്ശേരി- 0495- 2224088. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് തഹസിദാർ പ്രസിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52159/the-monsoon-is-getting-stronger-24-x-7-control-rooms-opened-in-vadakara)