---
title: "മാഹി കനാലില്‍ അപകടം  വടകര അരയക്കൂല്‍  സ്വദേശിക്ക്  ദാരുണാന്ത്യം"
english_title: "accident -arayakkol native daeth "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5216/accident-arayakkol-native-daeth"
published_at: "2021-10-14T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616848852e659_saheer vatakara .jpg"
keywords: []
---

# മാഹി കനാലില്‍ അപകടം  വടകര അരയക്കൂല്‍  സ്വദേശിക്ക്  ദാരുണാന്ത്യം

> **Lead Summary:** **വടകര:** മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം. അരയക്കൂല്‍ താഴെ തട്ടാറത്ത് താഴെ സ്വദേശി സഹീര്‍ ആണ് മരണപ്പെട്ടത്.

## Article Content

**വടകര:** മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ക്ക് ദാരുണാന്ത്യം. അരയക്കൂല്‍ താഴെ തട്ടാറത്ത് താഴെ സ്വദേശി സഹീര്‍ ആണ് മരണപ്പെട്ടത്.

മാഹി കനാലില്‍ ചെമ്മരത്തൂര്‍ ഭാഗത്ത് നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുന്നതിനിടെയാണ് സഹീര്‍ അപകടത്തില്‍പ്പെട്ടത്. നീന്തല്‍ വിദ്ധനായ സഹീര്‍ നിരവധി പേരെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം കുഴഞ്ഞ് വീണതാണെന്ന് കരുതുന്നു.

വടകര ഫയര്‍ഫോഴസ് ഓഫീസില്‍ നിന്നും രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. ഫയര്‍ ആന്റ്് റെസ്‌ക്യു ഓഫീസര്‍മാരായ അരുണ്‍, വാസിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5216/accident-arayakkol-native-daeth)