---
title: "ബ്ലോക്ക് ആരോഗ്യമേള ചോറോട് കൂട്ട ഓട്ടം നടത്തി"
english_title: "The block health fair held a mass run at Chorode."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52160/the-block-health-fair-held-a-mass-run-at-chorode"
published_at: "2022-06-30T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdbce764583_KOOTTAYOOTTAM.jpg"
keywords: []
---

# ബ്ലോക്ക് ആരോഗ്യമേള ചോറോട് കൂട്ട ഓട്ടം നടത്തി

> **Lead Summary:** **കൈനാട്ടി: **വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേളയോടനുബന്ധിച്ച് ചോറോട് കൂട്ടയോട്ടം നടത്തി. വടകര എസ് ഐ എം നിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കൈനാട്ടി: **വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യമേളയോടനുബന്ധിച്ച് ചോറോട് കൂട്ടയോട്ടം നടത്തി. വടകര എസ് ഐ എം നിജീഷ് ഫ്ലാഗ് ഓഫ് ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ, വൈസ് പ്രസിഡണ്ട് വി.കെ.സന്തോഷ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.എം സത്യൻ മാസ്റ്റർ, ശശികല ദിനേശൻ, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രേവതി പെരുവാണ്ടിയിൽ,സ്ഥിരം സമിതി ചെയർമാൻമാരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി അംഗങ്ങളായപ്രസാദ് വിലങ്ങിൽ, മനീഷ് കുമാർ ടി.പി എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾ,അരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി എസ് അംഗങ്ങൾ,ഹരിതസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ബ്ലോക്ക് ദുരന്ത സേനാംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് കൈ നാട്ടി മുതൽ വെള്ളികുളങ്ങര വരെ കൂട്ടയോട്ടം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52160/the-block-health-fair-held-a-mass-run-at-chorode)