---
title: "മറ്റൊരു ചുവട് വെപ്പ്; സഹകരണ ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം"
english_title: "Another step forward; Inauguration of Co-operative Physiotherapy Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52171/another-step-forward-inauguration-of-co-operative-physiotherapy-centre"
published_at: "2022-06-30T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdcb5e439b2_phisiotherappi.jpg"
keywords: []
---

# മറ്റൊരു ചുവട് വെപ്പ്; സഹകരണ ഫിസിയോതെറാപ്പി സെന്റർ ഉദ്ഘാടനം

> **Lead Summary:** **വടകര:** ജനക്ഷേമ ഇടപെടലിൻ്റെ ഭാഗമായുള്ള നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ മറ്റൊരു ചുവട് വെപ്പ്. ബേങ്കിന്റെ ആഭിമുഖ്യത്തിൽ ഗവ. ജില്ലാ ആശുപത്രിക്ക് സമീപം നടത്തി വരുന്ന സഹകരണ മെഡിക്കൽ ലാബിനോടനുബന്ധിച്ച് സഹകരണ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു.

## Article Content

**വടകര:** ജനക്ഷേമ ഇടപെടലിൻ്റെ ഭാഗമായുള്ള നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്കിന്റെ മറ്റൊരു ചുവട് വെപ്പ്. ബേങ്കിന്റെ ആഭിമുഖ്യത്തിൽ ഗവ. ജില്ലാ ആശുപത്രിക്ക് സമീപം നടത്തി വരുന്ന സഹകരണ മെഡിക്കൽ ലാബിനോടനുബന്ധിച്ച് സഹകരണ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു.

സെന്ററിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) ബി സുധ നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ഇ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. അസി. രജിസ്‌ട്രാർ ടി സുധീഷ്, ഡോ.എ കെ രാജൻ, ഡോ.എം വി ഹരിദാസൻ, യുനിറ്റ് ഇൻസ്പെക്ടർ ഒ എം ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു.

ബേങ്ക് സെക്രട്ടറി കെ എം മനോജൻ സ്വാഗതവും ഡയറക്ടർ ടിവി ഹരിദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52171/another-step-forward-inauguration-of-co-operative-physiotherapy-centre)