---
title: "വിദ്യാലത്തോട് വിട; മുരളി മാഷിനി മുഴുവൻ സമയ ജനനേതാവ് "
english_title: "Farewell to education; Murali Mash is a full-time people's leader "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52223/farewell-to-education-murali-mash-is-a-full-time-peoples-leader"
published_at: "2022-07-01T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be7a107be75_murali_mash.jpg"
keywords: []
---

# വിദ്യാലത്തോട് വിട; മുരളി മാഷിനി മുഴുവൻ സമയ ജനനേതാവ് 

> **Lead Summary:** **വടകര: **അക്ഷരാലയത്തിന് പുതുമാനം പകർന്ന അധ്യാപകൻ വിദ്യാലത്തോട് വിട പറഞ്ഞു. പടിയിറങ്ങുന്നത് ജനങ്ങൾക്കിടയിലേക്ക്. മുരളി മാഷിനി മുഴുവൻ സമയ ജനനേതാവ് . ജനകീയ ഇടപെടലിലൂടെ പൊതുവിദ്യാലയ ശാക്തീകരണത്തിന് നേതൃത്വംനൽകിയ തൊണ്ടികുളങ്ങര ,എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ സി.പി. മുരളീധരൻ സർവീസിൽനിന്ന് വിരമിച്ചു.

## Article Content

**വടകര: **അക്ഷരാലയത്തിന് പുതുമാനം പകർന്ന അധ്യാപകൻ വിദ്യാലത്തോട് വിട പറഞ്ഞു. പടിയിറങ്ങുന്നത് ജനങ്ങൾക്കിടയിലേക്ക്. മുരളി മാഷിനി മുഴുവൻ സമയ ജനനേതാവ് . ജനകീയ ഇടപെടലിലൂടെ പൊതുവിദ്യാലയ ശാക്തീകരണത്തിന് നേതൃത്വംനൽകിയ തൊണ്ടികുളങ്ങര ,എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ സി.പി. മുരളീധരൻ സർവീസിൽനിന്ന് വിരമിച്ചു.

16 വർഷം ഈ സ്കൂളിന്റെ പ്രാധാനാധ്യാപകനായിരുന്നു. ഒട്ടേറെ വേറിട്ട തനതുപദ്ധതികൾ സ്കൂളിൽ നടപ്പാക്കുന്നതിന് ഇദ്ദേഹം നേതൃത്വംനൽകി. കൃഷി ഒരു സംസ്കാരമായി മാറ്റുന്നതിന് ‘അകമറിഞ്ഞ്’, ഉച്ചഭക്ഷണ പദ്ധതി പോഷക സമൃദ്ധമാക്കുന്നതിന് ‘ഉച്ചക്കരുത്ത്’, കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് ‘കുതിപ്പ്’, ‘അക്ഷരമുറ്റം’ വായനശാല തുടങ്ങിയവ ഇതിൽ ചിലതാണ്.

ഉപജില്ലാ മേളകളുടെ ജനറൽ കൺവീനർ, കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സി.പി.എം. പതിയാരക്കര സെന്റർ ബ്രാഞ്ച് സെക്രട്ടറി, തുടി കടത്തനാട് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.ഗുരുശ്രേഷ്ഠ പുരസ്കാരം, നേഷൻ ബിൽഡർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52223/farewell-to-education-murali-mash-is-a-full-time-peoples-leader)