---
title: "വൃക്ക മാറ്റണം; കല്ലേരിയിലെ മൂസ്സയ്ക്ക് വേണം നാടിൻ്റെ കൈതാങ്ങ് "
english_title: "the kidney must be replaced; Moosa of Kalleri needs the country's support "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52227/the-kidney-must-be-replaced-moosa-of-kalleri-needs-the-countrys-support"
published_at: "2022-07-01T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62be7d2163c55_moosa_kallerikuzhi.jpg"
keywords: []
---

# വൃക്ക മാറ്റണം; കല്ലേരിയിലെ മൂസ്സയ്ക്ക് വേണം നാടിൻ്റെ കൈതാങ്ങ് 

> **Lead Summary:** **വടകര: ** വൃക്ക മാറ്റിവെക്കാതെ ജീവിതം മുന്നോട് പോകില്ല. കല്ലേരിയിലെ മൂസ്സയ്ക്ക് വേണം നാടിൻ്റെ കൈതാങ്ങ് . വൃക്കകൾ തകരാറിലായി ഗുരുതരാവസ്ഥയിലായ ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരി സ്വദേശി താഴെ കിണറുള്ളതിൽ മൂസ്സ ചികിത്സാസഹായം തേടുന്നു. അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ മാത്രമെ മൂസ്സയെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാരുടെ അഭിപ്രായം.

## Article Content

**വടകര: ** വൃക്ക മാറ്റിവെക്കാതെ ജീവിതം മുന്നോട് പോകില്ല. കല്ലേരിയിലെ മൂസ്സയ്ക്ക് വേണം നാടിൻ്റെ കൈതാങ്ങ് . വൃക്കകൾ തകരാറിലായി ഗുരുതരാവസ്ഥയിലായ ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരി സ്വദേശി താഴെ കിണറുള്ളതിൽ മൂസ്സ ചികിത്സാസഹായം തേടുന്നു. അടിയന്തരമായി വൃക്ക മാറ്റിവെച്ചാൽ മാത്രമെ മൂസ്സയെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാരുടെ അഭിപ്രായം.

വൃദ്ധയായ മാതാവും ഭാര്യയും ഉൾപ്പെടുന്ന സാധാരണ കുടുംബമാണ് മൂസ്സയുടേത്. പെയിന്റിങ് ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം നയിച്ചത്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർച്ചികിത്സയും നടത്താനാവശ്യമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാത്ത സ്ഥിതിയാണ്.

വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്താനും തുടർച്ചികിത്സ നടത്താനും ആവശ്യമായ സാമ്പത്തിക സമാഹരണം നടത്തുന്നതിന് വി.ടി. ബാലൻ ചെയർമാനും, സി.സി. കുഞ്ഞബ്ദുല്ല കൺവീനറും, പൊയിൽ കുഞ്ഞമ്മത് ട്രഷററുമായി ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം ആരംഭിച്ചിരിക്കയാണ്. ചികിത്സക്കാവശ്യമായ 40 ലക്ഷം രൂപ പിരിച്ചെടുക്കണമെന്നാണ് കമ്മിറ്റി ലക്ഷ്യമിട്ടിട്ടുള്ളത്.

കമ്മിറ്റിയുടെ പേരിൽ വടകര ഐ.ഡി.ബി.ഐ. ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 1365104000120456. ഐ.എഫ്.എസ്.ഇ. : IBKL0001365.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52227/the-kidney-must-be-replaced-moosa-of-kalleri-needs-the-countrys-support)