---
title: "ജ്വലിക്കുന്ന ഓർമ്മകളുമായി ബിമൽ സ്മരണ"
english_title: "Bimal Smaran with burning memories:"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52374/bimal-smaran-with-burning-memories"
published_at: "2022-07-01T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf3368c1c34__.jpg"
keywords: []
---

# ജ്വലിക്കുന്ന ഓർമ്മകളുമായി ബിമൽ സ്മരണ

> **Lead Summary:** **വടകര: ** രാഷ്ട്രീയ കലാ സാംസ്കാരിക ഇടപെടലുകൾ കൊണ്ട് സമൂഹത്തിൽ നിറഞ്ഞു നിന്നതായിരുന്നു കെ. എസ് .ബിമലിൻ്റെ ജീവിതം .അധ്യാപകൻ, നാടകപ്രവർത്തകൻ, വിദ്യാർഥി യുവജന സംഘടന നേതാവ് തുടങ്ങിയ രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു ബിമൽ.

## Article Content

**വടകര: ** രാഷ്ട്രീയ കലാ സാംസ്കാരിക ഇടപെടലുകൾ കൊണ്ട് സമൂഹത്തിൽ നിറഞ്ഞു നിന്നതായിരുന്നു കെ. എസ് .ബിമലിൻ്റെ ജീവിതം .അധ്യാപകൻ, നാടകപ്രവർത്തകൻ, വിദ്യാർഥി യുവജന സംഘടന നേതാവ് തുടങ്ങിയ രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു ബിമൽ.

അനുസ്മരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ കലാമത്സരങ്ങൾ, സുഹൃത് സംഗമം, അനുസ്മരണപ്രഭാഷണം ,ഇടശ്ശേരി അവാർഡ് നേടിയ ശിവദാസ് പുറമേരിക്ക് ആദരം തുടങ്ങിയ വിവിധ പരിപാടികളോടെ ഈവർഷത്തെ ബിമൽ അനുസ്മരണം എടച്ചേരിയിൽ നടന്നു.

കൂടംകുളം സമര നായകൻ എസ് .പി. ഉദയകുമാർ ബി മലിൻ്റെ വീട്ടിൽ ഒത്തുചേർന്ന സുഹൃത് സംഗമത്തിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു . കെ. അജിത മുഖ്യപ്രഭാഷണവും ഡോക്ടർ കെ. എം. ഭരതൻ അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിൽ ഇടശ്ശേരി അവാർഡ് ജേതാവ് ശിവദാസ് പുറമേരിക്ക് ഉപഹാരം നൽകി ആദരിച്ചു .

വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വക്കറ്റ് എം. സിജു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. നടുക്കനി കേളപ്പൻ, വി .കെ. പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52374/bimal-smaran-with-burning-memories)