---
title: "എസ്എൻഡിപി യോഗം വടകരയിൽ സ്വാമി ശാശ്വതികാനന്ദ അനുസ്മരണയോഗം നടത്തി"
english_title: "SNDP meeting held Swami Saswatikananda memorial meeting at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52375/sndp-meeting-held-swami-saswatikananda-memorial-meeting-at-vadakara"
published_at: "2022-07-01T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bf331b7a2cf_Untitled-1.jpg"
keywords: []
---

# എസ്എൻഡിപി യോഗം വടകരയിൽ സ്വാമി ശാശ്വതികാനന്ദ അനുസ്മരണയോഗം നടത്തി

> **Lead Summary:** **വടകര : **എസ്എൻഡിപി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് സ്വാമി ശാശ്വതികാനന്ദ അനുസ്മരണം യോഗം നടത്തി. യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഹരി മോഹൻ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര : **എസ്എൻഡിപി യോഗം വടകര യൂണിയൻ നേതൃത്വത്തിൽ യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് സ്വാമി ശാശ്വതികാനന്ദ അനുസ്മരണം യോഗം നടത്തി. യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഹരി മോഹൻ അധ്യക്ഷത വഹിച്ചു.

എസ് എൻ ബോർഡ്‌ മെമ്പർ ബാബു പൂതംപാറ സ്വാമിയുടെ ഓർമ്മകൾ പങ്കുവെച്ചു. ബോർഡ് മെമ്പർ ചന്ദ്രൻ ചാലിൽ, കൗൺസിലർ വിനോദൻ മാസ്റ്റർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി, വനിതാ സംഘം സെക്രട്ടറി ജ്യോതി, വടകര ശാഖാ സെക്രട്ടറി സു ഗു ണേഷ് കുറ്റിയിൽ. എന്നിവർ അനുസ്മരിച്ചു.

തെരുവൻ പറമ്പിലെ ബിനു കൊലപാതകത്തെ തുടർന്ന് കലാപത്തിൽ ബുദ്ധിമുട്ടിലായ പ്രദേശവാസികളെ ജാതിയും മതവും നോക്കാതെ ആശ്വസിപ്പിക്കാൻ സ്വാമി ശാശ്വതീകാനന്ദ യും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അന്ന് നാദാപുരത്ത് എത്തിയത് യോഗം നേതാക്കൾ അനുസ്മരിച്ചു.

ജാതി മത വ്യത്യാസമില്ലാതെ ദുരിതമനുഭവിക്കുന്ന വർക്ക് സഹായങ്ങൾ നൽകി -യോഗം നേതാക്കൾ പറഞ്ഞു. എസ് എൻ ബോർഡ് മെമ്പർ റഷീദ് കക്കട്ടിൽ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52375/sndp-meeting-held-swami-saswatikananda-memorial-meeting-at-vadakara)