---
title: "പച്ച തേങ്ങ സംഭരണം; താലൂക്കിൽ ഫലപ്രദമായി നടപ്പിലാക്കാൻ  അടിയന്തിര ഇടപെടൽ വേണം - വികസന സമിതി "
english_title: "green coconut storage; Urgent intervention is required to implement effectively in the taluk - Development Committee "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52474/green-coconut-storage-urgent-intervention-is-required-to-implement-effectively-in-the-taluk-development-committee"
published_at: "2022-07-02T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0013057c0b_cocunut.jpg"
keywords: []
---

# പച്ച തേങ്ങ സംഭരണം; താലൂക്കിൽ ഫലപ്രദമായി നടപ്പിലാക്കാൻ  അടിയന്തിര ഇടപെടൽ വേണം - വികസന സമിതി 

> **Lead Summary:** **വടകര: ** കേരള സർക്കാർ പ്രഖ്യാപിച്ച പച്ച തേങ്ങ സംഭരണം വടകര താലൂക്കിൽ ഫലപ്രദമായി നടപ്പിലാക്കാൻ സഹകരണ വകുപ്പും കൃഷി വകുപ്പും അടിയന്തിര ഇടപെടൽ നടത്തണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം.

## Article Content

**വടകര: ** കേരള സർക്കാർ പ്രഖ്യാപിച്ച പച്ച തേങ്ങ സംഭരണം വടകര താലൂക്കിൽ ഫലപ്രദമായി നടപ്പിലാക്കാൻ സഹകരണ വകുപ്പും കൃഷി വകുപ്പും അടിയന്തിര ഇടപെടൽ നടത്തണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു. സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങ് കർഷകരുള്ളതും ഗുണമേൻമുള്ള നാളികേരം ഉൽപാതിപ്പിക്കുന്നതുമായ താലൂക്ക് ആണ് .

24 പഞ്ചായത്തുകളിലും വടകര മുൻ സി പാലിയിലും ഓരോ സംഭരണ കേന്ദ്രങ്ങൾ ഉണ്ടാകണമെന്ന ആവിശ്യം ശക്തമാണ്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേ ന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റ് മാരായ പി ജി ജോർജ് , വി കെ റീത്ത, പി പത്മിനി, സി കെ കരീം, പി പി രാജൻ, വി കെ ബാബു, പ്രദീപ് ചോമ്പാല , തഹസിൽദാർ പ്രജിൽ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52474/green-coconut-storage-urgent-intervention-is-required-to-implement-effectively-in-the-taluk-development-committee)