---
title: "ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു"
english_title: "Cash awards were distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52527/cash-awards-were-distributed"
published_at: "2022-07-02T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c03dfaaf3b5_eramala.jpg"
keywords: []
---

# ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ കേഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബേങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വേക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കേഷ് അവാര്‍ഡ് വിതരണം ചെയതത്.

## Article Content

**ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ കേഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബേങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വേക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കേഷ് അവാര്‍ഡ് വിതരണം ചെയതത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി അപ്ലൈഡ് കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ കെ അനുപ്രിയയെയും പരിപാടിയില്‍ വെച്ച് ആദരിച്ചു. 84 വിദ്യാര്‍ത്ഥികള്‍ക്കാണ് കേഷ് അവാര്‍ഡും ആദരവും നല്‍കിയത്. ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. വിദ്യാര്‍ത്ഥികളും യുവജനങ്ങളും സഹകരണ മേഖലയില്‍ ഇടപാടുകള്‍ നടത്തണമെന്ന് അന്തര്‍ദേശീയ സഹകരണ ദിനത്തിന്റെ സന്ദേശമായി മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

ചടങ്ങില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ പി. കെ. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ടി. കെ. വിനോദന്‍ സ്വാഗതവും ഡയരക്ടര്‍മാരായ പി. ചന്ദ്രന്‍, എന്‍. ബാലകൃഷ്ണന്‍, കെ.കെ.എം.ജി.വി.എച്ച്.എസ്. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് രാജന്‍ കുറുന്താറത്ത്, കെ. പി. പവിത്രന്‍, പ്രദീപന്‍ എം. പി, സുജിത്ത് കുമാര്‍, മോഹന്‍ദാസ് ചെറുവാട് വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായ ദേവനന്ദ എം.എസ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ എം.കെ. വിജയന്‍ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52527/cash-awards-were-distributed)