---
title: "യാത്രക്കാരി സുരക്ഷത; അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ച് കയറി ബസ് "
english_title: "passenger safety; The bus rushes to the emergency department"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52576/passenger-safety-the-bus-rushes-to-the-emergency-department"
published_at: "2022-07-02T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c07f57478ea_krithika.jpg"
keywords: []
---

# യാത്രക്കാരി സുരക്ഷത; അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ച് കയറി ബസ് 

> **Lead Summary:** **വടകര : **ദേശീയ പതയോരത്തെ ആശുപത്രി വിഭാഗത്തിലേക്ക് ഇരച്ച് കയറി സ്വകാര്യ ബസ്. യാത്രക്കാരുമായി ബസ് കുതിച്ചെത്തുന്നത് കണ്ട് ആശുപത്രിയിൽ എത്തിയവരും രോഗികളും ഉൾപ്പെടെ കണ്ടു നിന്നവർ അന്താളിച്ച് നിന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

## Article Content

**വടകര : **ദേശീയ പതയോരത്തെ ആശുപത്രി വിഭാഗത്തിലേക്ക് ഇരച്ച് കയറി സ്വകാര്യ ബസ്. യാത്രക്കാരുമായി ബസ് കുതിച്ചെത്തുന്നത് കണ്ട് ആശുപത്രിയിൽ എത്തിയവരും രോഗികളും ഉൾപ്പെടെ കണ്ടു നിന്നവർ അന്താളിച്ച് നിന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൃതിക എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് യാത്രക്കാരിയായ യുവതിയ യുവതിക്ക് പൊടുന്നനെ അപസ്മാരമുണ്ടായപ്പോൾ പാർക്കോ ആശുപത്രിയിലേക്ക് കുതിച്ചെത്തിയത്. വടകര ബസ് സ്റ്റാൻ്റിൽ നിന്ന് കയറിയ റസ്മിയ (27) യാണ് അസ്വസ്ഥയായി കുഴഞ്ഞു വീണത്.

ഇതേ തുടർന്നാണ് ഡ്രൈവർ ബസ്സ് വേഗത്തിൽ ഓടിച്ച് ആശുപത്രിയിൽ എത്തിച്ചത്. യാത്രക്കാരും ബസ് തൊഴിലാളികളും ചേർന്ന് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.

യുവതി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ എത്തിയ ശേഷം അവർക്കൊപ്പം വീട്ടിലേക്ക് വിടാൻ കഴിയുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ബസ് ഡ്രൈവറെയും ജീവനക്കാരെയും യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52576/passenger-safety-the-bus-rushes-to-the-emergency-department)