---
title: "വനമഹോത്സവം; വിദ്യാർത്ഥികളും വനം-വന്യജീവി ഉദ്യോഗസ്ഥരും  ക്യാമ്പസിൽ മരങ്ങൾ നട്ടു"
english_title: "Vanamahotsavam; Students and forest and wildlife officials planted trees on the campus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52726/vanamahotsavam-students-and-forest-and-wildlife-officials-planted-trees-on-the-campus"
published_at: "2022-07-03T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1ab8f8cef6_rema.jpg"
keywords: []
---

# വനമഹോത്സവം; വിദ്യാർത്ഥികളും വനം-വന്യജീവി ഉദ്യോഗസ്ഥരും  ക്യാമ്പസിൽ മരങ്ങൾ നട്ടു

> **Lead Summary:** **വടകര: **കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജും, കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു.

## Article Content

**വടകര: **കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വടകര കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജും, കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വനമഹോത്സവം സംഘടിപ്പിച്ചു.

വനത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്ക് ആഴത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർത്ഥികളും വനം വന്യജീവി വകുപ്പിന്റെ മേധാവികളും ചേർന്ന് ക്യാമ്പസിൽ മരങ്ങൾ നട്ടുപിടിപ്പിച്ചത്. നിലവിൽ എൻ എസ് എസ് ആഭിമുഖ്യത്തിൽ പതിനായിരം മരങ്ങൾ നട്ടുവളർത്തുന്ന ഹരിതാഭം എന്ന പദ്ധതി കോളേജിൽ നടന്നുവരുന്നുണ്ട്.

ക്യാമ്പസിൽ നടത്തിയ വൃക്ഷത്തൈ നടീൽ എം.എൽ.എ, കെ.കെ രമ ഉദ്ഘാടനം ചെയ്തു. വടകര എജുക്കേഷണൽ സഹകരണ സംഘം പ്രസഡൻ്റ് അഡ്വ. സി. വത്സലൻ അധ്യക്ഷയായി , അസി. കൺസർവേറ്റർ ഓഫ് ഫോറസ്ട്രി എം.ജോഷിൽ മുഖ്യപ്രഭാഷണം നടത്തി.

ബാബു ചാത്തോത്ത്, അജിത് പ്രസാദ് , അനിൽ കുമാർ വിപി എന്നിവർ സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ മേജർ സുരേശൻ വടക്കയിൽ സ്വാഗതം പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ സജിനി ഐകെ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52726/vanamahotsavam-students-and-forest-and-wildlife-officials-planted-trees-on-the-campus)