---
title: "മത്സ്യബന്ധന മേഖലയോട് വടകര നഗരസഭയുടെ അവഗണനയിൽ വൻ പ്രതിഷേധം"
english_title: "Massive Protest Against Vadakara Municipality's Neglect Of Fisheries Sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52742/massive-protest-against-vadakara-municipalitys-neglect-of-fisheries-sector"
published_at: "2022-07-03T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1c042c72f4_SANDBANKS.jpg"
keywords: []
---

# മത്സ്യബന്ധന മേഖലയോട് വടകര നഗരസഭയുടെ അവഗണനയിൽ വൻ പ്രതിഷേധം

> **Lead Summary:** **വടകര: **നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ മത്സ്യബന്ധന മേഖലയോട് കാണിച്ചത് വലിയ അവഗണനയാണെന്ന് മത്സ്യബന്ധന വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാൻ പി വി ഹാഷിം പറഞ്ഞു.

## Article Content

**വടകര: **നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ മത്സ്യബന്ധന മേഖലയോട് കാണിച്ചത് വലിയ അവഗണനയാണെന്ന് മത്സ്യബന്ധന വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാൻ പി വി ഹാഷിം പറഞ്ഞു.

വടകര നഗരസഭയിൽ ഏറെ കാലത്തിന് ശേഷം വിളിച്ച് കൂട്ടിയ മത്സ്യസഭയിലും, വാർഷിക പദ്ധതി രൂപീകരണത്തിലും, വികസന സെമിനാറിലും, വാർഡ് സഭകളിലും വന്ന മത്സ്യബന്ധന മേഖലയിൽ നിന്നുമുള്ള നിർദ്ദേശങ്ങളെല്ലാം തന്നെ വെട്ടിമാറ്റി പദ്ധതിയിൽ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന-പശ്ചാത്തല വികസനത്തിന് നിർബന്ധമായും നീക്കിവെക്കേണ്ട തുകയിലും കത്തിവെച്ച നഗരസഭ ചെയർപേഴ്സന്റെ നടപടി നഗരസഭയിലെ തീരദേശ വാർഡുകളോടുള്ള അവഗണനയാണ് ഉള്ളതെന്നും ഹാഷിം വ്യക്തമാക്കി.

ഓഖിയും ടൌട്ടേയും പ്രളയവും മത്സ്യതൊഴിലാളികൾക്കും മത്സ്യബന്ധന മേഖലക്കും ഉണ്ടാക്കിയ പ്രതിസന്ധിയും മേഖലക്കുണ്ടായ നഷ്ടവും വടകര നഗരസഭയിലെ ആയിരത്തിലേറെയുള്ള മത്സ്യതൊഴിലാളികളോടും നൂറ്കണക്കിന് അനുബന്ധ തൊഴിലാളികളോടുള്ള ലാഞ്ചനയില്ലാത്ത അവഗണനയാണെന്നും മത്സ്യസഭയിലും വികസന സെമിനാറിലും വാർഷിക പദ്ധതി രൂപീകരണ യോഗങ്ങളിലും വാർഡ് സഭകളിലും വന്ന കരട് നിർദ്ദേശങ്ങളും പദ്ധതികളും വെട്ടിമാറ്റി മത്സ്യസഭയും മത്സ്യബന്ധന വർക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങളും പ്രഹസനമാക്കി മാറ്റിയതിലും മത്സ്യമേഖലയിൽ നിന്നും ശക്തമായ പ്രതിഷേധമാണുള്ളത്.

ഇതിൽ പ്രതിഷേധിച്ച് മത്സ്യബന്ധന വർക്കിങ്ങ് ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്നും നഗരസഭ കൗൺസിലർ പി വി ഹാഷിം ചെയർപെഴ്സന് രാജി നൽകി. മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ പോകുകയാണെങ്കിൽ മത്സ്യതൊഴിലാളികളടക്കം മേഖലയിൽ നിന്നുള്ള ബഹുജനങ്ങളുമായി ശക്തമായ പ്രതിഷേധ സമരവുമായി നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്നും, ബഹുജന സമരവുമായി ബന്ധപ്പെട്ട് 08-07-2022 ന് താഴെപള്ളി ഭാഗം ജെബി സ്കൂളിൽ കൺവെൻഷൻ വിളിച്ചു കൂട്ടുമെന്നും പി വി ഹാഷിം പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52742/massive-protest-against-vadakara-municipalitys-neglect-of-fisheries-sector)