---
title: "കോഴിക്കോട് കോർപറേഷൻ ജനവിരുദ്ധനയങ്ങൾ പിൻവലിക്കുക- യൂത്ത് ലീഗ് "
english_title: "Kozhikode Corporation To Withdraw Anti-People Policies - Youth League "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/52752/kozhikode-corporation-to-withdraw-anti-people-policies-youth-league"
published_at: "2022-07-03T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1cc4824648_NETHRUSANGAMAM.jpg"
keywords: []
---

# കോഴിക്കോട് കോർപറേഷൻ ജനവിരുദ്ധനയങ്ങൾ പിൻവലിക്കുക- യൂത്ത് ലീഗ് 

> **Lead Summary:** **വടകര:** ജീവിക്കുന്ന പ്രദേശങ്ങളിൽ മാലിന്യ പ്ലാന്റ് അശാസ്ത്രീയമായി കൊണ്ട് വരുന്നതിനെതിരെ ഒരു ജനത നടത്തുന്ന അവകാശ സമരത്തെ അധികാരത്തിന്റെ ആയുധങ്ങൾ കൊണ്ട് പോലീസിനെ ഉപയോഗിച്ച് തല്ലി ക്കെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് നേതൃ സംഗമം പ്രസ്താവിച്ചു.

## Article Content

**വടകര:** ജീവിക്കുന്ന പ്രദേശങ്ങളിൽ മാലിന്യ പ്ലാന്റ് അശാസ്ത്രീയമായി കൊണ്ട് വരുന്നതിനെതിരെ ഒരു ജനത നടത്തുന്ന അവകാശ സമരത്തെ അധികാരത്തിന്റെ ആയുധങ്ങൾ കൊണ്ട് പോലീസിനെ ഉപയോഗിച്ച് തല്ലി ക്കെടുത്താനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്ന് കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് നേതൃ സംഗമം പ്രസ്താവിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പാറക്കൽ അബ്ദുള്ള ക്യാമ്പ് ഉൽഘാടനം ചെയ്തു.സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പരിസരങ്ങളിൽ അനുവാദമില്ലാതെ തുടരുന്ന ഇത്തരം സമീപനങ്ങൾ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്ത് തോല്പ്പിക്കും. അനധികൃത കെട്ടിടങ്ങൾ നിർമിക്കാൻ പാസ്സ്‌വേർഡ് ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത അന്വേഷങ്ങൾ വേണമെന്നും അഴിമതിയുടെ കൂത്തരങ്ങായി കോർപറേഷനെ മാറ്റാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തുടരുമെന്നും അഴിമതികൾ മറച്ചു വെക്കാനും ജനശ്രദ്ധ തിരിക്കാനുമുള്ള രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ക്യാമ്പ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. കെ ടി അബ്ദുറഹിമൻ, കെ കെ നവാസ്, പി പി റഷീദ്, സി ജാഫർ സാദിക്ക്,എം പി ഷാജഹാൻ,എസ് വി ഷൗലീക്, ഷഫീക് അരക്കിണർ, എം ടി സെയ്ദ് ഫസൽ, എ ഷിജിത്ത് ഖാൻ, ഹാരിസ് കൊത്തിക്കുടി,സയ്യിദലി തങ്ങൾ,ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, കെ പി സുനീർ, വി അബ്ദുൽ ജലീൽ,മൻസൂർ എടവലത്ത്, ഇ പി സലീം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/52752/kozhikode-corporation-to-withdraw-anti-people-policies-youth-league)