Featured

റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി

News |
Jul 4, 2022 06:46 AM

വടകര: വടകരയിൽ റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുള്ളൻകുന്ന് കോവുമ്മൽ നീനയാണ് (48) മരിച്ചത്.

ചോറോട് മേൽപ്പാലത്തിനിടിയിലെ റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: ബാബു. മക്കൾ: ഡോ. അനഘ (ബെംഗളൂരു), അഞ്ജു. മരുമകൻ: ജസ്ബന്ത്.

A housewife was found dead after being hit by a train

Next TV

Top Stories