---
title: "സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി   "
english_title: "An engineering student committed suicide by sending a death message to her classmates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53020/an-engineering-student-committed-suicide-by-sending-a-death-message-to-her-classmates"
published_at: "2022-07-05T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3abb285c27_naina_death.jpg"
keywords: []
---

# സഹപാഠികൾക്ക് മരണ സന്ദേശമയച്ച് എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി   

> **Lead Summary:** **വടകര: **സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷം എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി.

## Article Content

**വടകര: **സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നൽകിയശേഷം എൻജിനിയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി.

മണിയൂർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിനി പയ്യോളി തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോളേജിൽനിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയത്.

ഫോൺസന്ദേശം കിട്ടിയ ഉടനെ സുഹൃത്തുക്കൾ വീട്ടിലേക്കുവന്നെങ്കിലും തൂങ്ങിയനിലയിലായിരുന്നു. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

അച്ഛൻ: സജി. അമ്മ: ഇന്ദുലേഖ (ഡോക്ടേഴ്സ് ലാബ്, പയ്യോളി). സഹോദരി: നേഹ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53020/an-engineering-student-committed-suicide-by-sending-a-death-message-to-her-classmates)