---
title: "ഗ്രന്ഥശാലാ പ്രസ്ഥാന ചരിത്രം പൊളിച്ചെഴുത്ത് വേണം - മനയത്ത് ചന്ദ്രന്‍"
english_title: "History Of Library Movement Should Be Rewritten: Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53038/history-of-library-movement-should-be-rewritten-manayath-chandran"
published_at: "2022-07-05T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3c33e2bd65_manayatth_chandran.jpg"
keywords: []
---

# ഗ്രന്ഥശാലാ പ്രസ്ഥാന ചരിത്രം പൊളിച്ചെഴുത്ത് വേണം - മനയത്ത് ചന്ദ്രന്‍

> **Lead Summary:** **വടകര: **സ്വാതന്ത്ര്യസമരപ്രസ്ഥാനവും നവോത്ഥാന മുന്നേറ്റങ്ങളും കണ്ണിചേര്‍ക്കപ്പെട്ട ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഇന്ന് ലഭ്യമാകുന്ന ചരിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് പൊളിച്ചെഴുതണമെന്നും ഗ്രന്ഥശാലാ സംഘം മുന്‍ ഫുള്‍ടൈം മെമ്പറും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ മനയത്ത് ചന്ദ്രന്‍.

## Article Content

**വടകര: **സ്വാതന്ത്ര്യസമരപ്രസ്ഥാനവും നവോത്ഥാന മുന്നേറ്റങ്ങളും കണ്ണിചേര്‍ക്കപ്പെട്ട ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഇന്ന് ലഭ്യമാകുന്ന ചരിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് പൊളിച്ചെഴുതണമെന്നും ഗ്രന്ഥശാലാ സംഘം മുന്‍ ഫുള്‍ടൈം മെമ്പറും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ മനയത്ത് ചന്ദ്രന്‍.

കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റുകളും ഇടതുപക്ഷ ചിന്താഗതിക്കാരുമാണ് പ്രസ്ഥാനത്തിന്റെ ആദിരൂപമായ മലബാര്‍ വായനശാലാ സംഘത്തിന് രൂപം നല്‍കിയത്. 1937 കെ. ദാമോദരന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത ഗ്രന്ഥശാലാ സമ്മേളനത്തില്‍ നൂറ് കണക്കിന് ലൈബ്രറികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇത് സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജം പകര്‍ന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അതിന് ശേഷം 1945 ല്‍ 47 ലൈബ്രറികള്‍ മാത്രം പങ്കെടുത്ത് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സംഘടനയായിരുന്നു.

ഈ സമ്മേളനത്തെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപക തുല്ല്യമായി കണക്കാക്കുന്നതും പി. എന്‍. പണിക്കരെ സ്ഥാപിത താല്പര്യങ്ങള്‍ക്കായി മഹത്വവല്‍ക്കരിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രഖ്യാപിച്ച വായനാപക്ഷാചരണത്തിന്റെ ഭാഗമായ കെ. ദാമോദരന്‍ അനുസ്മരണം നവസംസ്‌കാരപരിഷത്ത് ഗ്രന്ഥാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ വായനശാല സംഘവും 1943 രൂപീകൃതമായ കേരള ഗ്രന്ഥാലയ സംഘവുമാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യപഥികരെന്നും കെ. ദാമോദരനാണ് അതിന്റെ നേതൃപദവിയിലുണ്ടായിരുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കെ. പി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണത്തില്‍ മേഘനാഭന്‍ അഴിയൂര്‍ പ്രഭാഷണം നടത്തി.

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും ക്യാഷ് അവാര്‍ഡും പഞ്ചായത്ത് മെമ്പര്‍ സനല്‍ കുമാര്‍ വിതരണം ചെയ്തു. എം. പി. അശോകന്‍ സ്വാഗതവും രാജിഷ ടി. കെ നന്ദിയും പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി നടത്തിയ ക്വിസ് മത്സരവിജയികളെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53038/history-of-library-movement-should-be-rewritten-manayath-chandran)