---
title: "പണി ഇഴഞ്ഞുതന്നെ; പാലോളിപ്പാലത്ത് ദേശീയപാത പൊളിഞ്ഞു തുടങ്ങി"
english_title: "The work is stuck; National Highway Begins To Collapse At Palolipalam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53116/the-work-is-stuck-national-highway-begins-to-collapse-at-palolipalam"
published_at: "2022-07-05T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c403231a577_DHESHEEYAPAATHA.jpg"
keywords: []
---

# പണി ഇഴഞ്ഞുതന്നെ; പാലോളിപ്പാലത്ത് ദേശീയപാത പൊളിഞ്ഞു തുടങ്ങി

> **Lead Summary:** **വടകര: **ദേശീയപാത പാലോളി പാലം മുതൽ മൂരാട് പാലം വരെയുള്ള 6 വരി പാതയുടെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത റോഡിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗം പലയിടത്തായി പൊട്ടിയതോടെ പ്രവൃത്തിയുടെ ഗുണമേന്മ സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.

## Article Content

**വടകര: **ദേശീയപാത പാലോളി പാലം മുതൽ മൂരാട് പാലം വരെയുള്ള 6 വരി പാതയുടെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത റോഡിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗം പലയിടത്തായി പൊട്ടിയതോടെ പ്രവൃത്തിയുടെ ഗുണമേന്മ സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.

പാലോളി പാലത്ത് പലയിടങ്ങളിലായി കോൺക്രീറ്റ് പൊളിഞ്ഞ നിലയിലാണ്.പാലോളി പാലത്ത് പൊട്ടിയ ഭാഗം നന്നാക്കിയ ശേഷം വാഹനങ്ങൾ കയറാതിരിക്കാൻ ബാരിക്കേഡ് വെച്ചിരിക്കുകയാണ്. മഴയിൽ ഒലിച്ചു പോകാതിരിക്കാൻ കാർപെറ്റ് ഉപയോഗിച്ച് മൂടിയിട്ടുണ്ട്. മൂരാട് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും റോഡ് പ്രവൃത്തി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.

അതിഥി തൊഴിലാളികളിൽ വലിയ വിഭാഗം നാട്ടിലേക്ക് മടങ്ങി. മഴക്കാലം എത്തിയതോടെ അതും പ്രവൃത്തിയ്ക്ക് പ്രശ്നമായി.കോൺക്രീറ്റ് ചെയ്ത ഭാഗം ആവശ്യത്തിന് നനച്ചിരുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

നിലവിലുള്ള റോഡ് രണ്ടിടത്തായിവളരെയധികം താഴ്ത്തിയിട്ടുണ്ട്. മുകൾഭാഗത്ത് കൂടിയാണ് നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നത്. ഒരുഭാഗത്ത് പ്രവൃത്തി പൂർത്തിയാക്കിയിരുന്നുവെങ്കിൽ വാഹനങ്ങൾക്ക് അതുവഴി കടന്നു പോകാം. ഇപ്പോൾ പല സ്ഥലങ്ങളിലാണ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53116/the-work-is-stuck-national-highway-begins-to-collapse-at-palolipalam)