---
title: "ബഷീർ സ്മരണയിൽ മാങ്കോസ്റ്റിൻ തൈകൾ നട്ട് തിരുവള്ളൂർ പഞ്ചായത്ത്"
english_title: "Thiruvallur Panchayat Plants Mangosteen Saplings In Memory Of Basheer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53153/thiruvallur-panchayat-plants-mangosteen-saplings-in-memory-of-basheer"
published_at: "2022-07-05T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c434675304f_MARAM_NATTU.jpg"
keywords: []
---

# ബഷീർ സ്മരണയിൽ മാങ്കോസ്റ്റിൻ തൈകൾ നട്ട് തിരുവള്ളൂർ പഞ്ചായത്ത്

> **Lead Summary:** **തിരുവള്ളൂർ: **വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ മാങ്കോസ്റ്റിൻ മരം നട്ട് സ്മരണ പുതുക്കി തിരുവള്ളൂർ ​ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി തിരുവള്ളൂരിലെ 22 സ്കൂളുകളിലും തൈകൾ നട്ടു.

## Article Content

**തിരുവള്ളൂർ: **വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ മാങ്കോസ്റ്റിൻ മരം നട്ട് സ്മരണ പുതുക്കി തിരുവള്ളൂർ ​ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി തിരുവള്ളൂരിലെ 22 സ്കൂളുകളിലും തൈകൾ നട്ടു.

പഞ്ചായത്തിന്റെ വിജയപാഠം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തുതല ഉദ്ഘാടനം കോട്ടപ്പള്ളി എം.എൽ.പി. സ്കൂളിൽ പരിസ്ഥിതി പ്രവർത്തക നിർമ്മല ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി.ഷഹനാസ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53153/thiruvallur-panchayat-plants-mangosteen-saplings-in-memory-of-basheer)