---
title: "മുഴുവൻ വിദ്യാർത്ഥികളെയും പാത്തുമ്മയും ബഷീറുമാക്കി കീഴൽ യു.പി സ്കൂൾ"
english_title: "All the students were made Pathumma and Basheer by Keezhal UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53207/all-the-students-were-made-pathumma-and-basheer-by-keezhal-up-school"
published_at: "2022-07-05T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c4744aeb85c_basheer_2.jpg"
keywords: []
---

# മുഴുവൻ വിദ്യാർത്ഥികളെയും പാത്തുമ്മയും ബഷീറുമാക്കി കീഴൽ യു.പി സ്കൂൾ

> **Lead Summary:** **വടകര : **ബഷീർദിനവുമായി ബന്ധപ്പെട്ട് കീഴൽ യു പി സ്കൂളിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളെ വൈക്കം മുഹമ്മദ് ബഷീറും പെൺകുട്ടികൾ പാത്തുമ്മയുമായി വേഷമണിഞ്ഞത് കൗതുകമായി.

## Article Content

**വടകര : **ബഷീർദിനവുമായി ബന്ധപ്പെട്ട് കീഴൽ യു പി സ്കൂളിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളെ വൈക്കം മുഹമ്മദ് ബഷീറും പെൺകുട്ടികൾ പാത്തുമ്മയുമായി വേഷമണിഞ്ഞത് കൗതുകമായി.

ഇരുനൂറോളം ബഷീറുമാരും പാത്തുമ്മമാരുമായി സ്കൂൾ ഗ്രൗണ്ടും ക്ലാസും നിറഞ്ഞു. രക്ഷിതാക്കൾ ഓരോ വിദ്യാർത്ഥികളെയും ബഷീറായും പാത്തുമ്മയായും ഒരുക്കിവിടുകയായിരുന്നു. ബഷീർ ദിനമായി ബന്ധപ്പെട്ട് നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്.

രാവിലെ മുതൽ ക്ലാസ് മുറികളിലെല്ലാം പാത്തുമ്മയായും ബഷീറായും വിദ്യാർത്ഥികൾ ഇരുന്നു. വിവിധ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേഷങ്ങളണിഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും ദിനാചരണത്തിൽ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകർ ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഉൾപ്പടെ വേഷങ്ങൾ അണിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ബഷീർദിനം സ്കൂളിൽ കൗതുകമുണ്ടാക്കി. ക്വിസ് മത്സരം, പുസ്തക പരിചയം, ബഷീർവര, വായനാക്കുറിപ്പ്, കഥാപാത്ര അഭിനയം തുടങ്ങി നിരവധി പരിപാടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു.

അധ്യാപകരായ അഞ്ജന ടീച്ചർ, ഫൈസൽ മാസ്റ്റർ, അർജുൻ മാസ്റ്റർ, ലിനി ടീച്ചർ, അനുപമ ടീച്ചർ എന്നിവരാണ് വേറിട്ട ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53207/all-the-students-were-made-pathumma-and-basheer-by-keezhal-up-school)