---
title: "ആധുനീകം; റൂറൽ ബാങ്ക് ചെമ്മരത്തൂരിൽ നീതിസ്റ്റോർ നവീകരിച്ചു "
english_title: "modern; Rural Bank Renovates Neeti Store At Chemmarathur "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53252/modern-rural-bank-renovates-neeti-store-at-chemmarathur"
published_at: "2022-07-06T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5163518ffa_VADAKARA_BANK.jpg"
keywords: []
---

# ആധുനീകം; റൂറൽ ബാങ്ക് ചെമ്മരത്തൂരിൽ നീതിസ്റ്റോർ നവീകരിച്ചു 

> **Lead Summary:** **വടകര:** വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ചെമ്മരത്തൂരിൽ നടത്തുന്ന സഹകരണ നീതിസ്റ്റോർ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. കോഴിക്കോട് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ (ജനറൽ ) ബി. സുധ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ചെമ്മരത്തൂരിൽ നടത്തുന്ന സഹകരണ നീതിസ്റ്റോർ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി. കോഴിക്കോട് സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ (ജനറൽ ) ബി. സുധ ഉദ്ഘാടനം ചെയ്തു.

ആദ്യവിൽപ്പന തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി പി.വി. ജലീലിന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ജിതേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ്. പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, എം.ജി. സന്തോഷ് കുമാർ, ഒ.എം. ബിന്ദു, എ.പി. രാജൻ, കെ.ടി. സുരേന്ദ്രൻ, സി.ഭാസ്കരൻ, പി.എം. ലീന, എൻ.കെ. രാജൻ , പി.കെ. ശ്രീധരൻ, കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53252/modern-rural-bank-renovates-neeti-store-at-chemmarathur)