---
title: "തേങ്ങ ചതിച്ചു; ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ തേങ്ങവീണ് ഗ്ലാസ് തകർന്നു "
english_title: "The coconut cheated; While running, coconut fell on top of the bus and the glass broke. "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53264/the-coconut-cheated-while-running-coconut-fell-on-top-of-the-bus-and-the-glass-broke"
published_at: "2022-07-06T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5257c8cb95_accidebt.jpg"
keywords: []
---

# തേങ്ങ ചതിച്ചു; ഓടിക്കൊണ്ടിരിക്കെ ബസിന് മുകളിൽ തേങ്ങവീണ് ഗ്ലാസ് തകർന്നു 

> **Lead Summary:** **വടകര:** തെങ്ങ് ചതിച്ചതോ? അതോ തേങ്ങയോ? എന്തായാലും പഴമൊഴി തെറ്റിച്ച് തെങ്ങിന് പേരുദോഷമുണ്ടാക്കി തേങ്ങ. ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിൽ തേങ്ങവീണ് ഗ്ലാസ് തകർന്നു.

## Article Content

**വടകര:** തെങ്ങ് ചതിച്ചതോ? അതോ തേങ്ങയോ? എന്തായാലും പഴമൊഴി തെറ്റിച്ച് തെങ്ങിന് പേരുദോഷമുണ്ടാക്കി തേങ്ങ. ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിൽ തേങ്ങവീണ് ഗ്ലാസ് തകർന്നു.

അരൂർ-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ശ്രേയസ്സ് ബസിന്റെ മുൻ ഗ്ലാസാണ് തകർന്നത്. മേമുണ്ടയ്ക്കും പല്ലവി ബസ് സ്റ്റോപ്പിനും ഇടയിലാണ് സംഭവം. യാത്രക്കാരുണ്ടായിരുന്നെങ്കിലും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു. 30,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.

കുറച്ച് ദിവസം മുമ്പ് ഇതേറൂട്ടിൽ സർവീസ് നടത്തുന്ന ന്യൂസ്റ്റാർ ബസിന്റെ മുൻ ഗ്ലാസും ഇതേ സ്ഥലത്തുവെച്ച് തേങ്ങവീണ് തകർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53264/the-coconut-cheated-while-running-coconut-fell-on-top-of-the-bus-and-the-glass-broke)