---
title: "തർജ്ജനിക്ക് പുതിയ സാരഥികൾ; പ്രശാന്തിയും ജസ്‌നയും വനജയും നയിക്കും "
english_title: "New Chariots for Tarjani; Prashanthi, Jasna and Vanaja will lead"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53449/new-chariots-for-tarjani-prashanthi-jasna-and-vanaja-will-lead"
published_at: "2022-07-07T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c66d1a8dd2c_lions_club.jpg"
keywords: []
---

# തർജ്ജനിക്ക് പുതിയ സാരഥികൾ; പ്രശാന്തിയും ജസ്‌നയും വനജയും നയിക്കും 

> **Lead Summary:** **വടകര: **ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനി പുതിയ ഭാരവാഹികളായി പി. പ്രശാന്തി (പ്രസി.) എം.എം. ജസ്‌ന (സെക്ര.), വനജാ വിനോദ് (ട്രഷ.) എന്നിവർ ചുമതലയേറ്റു.

## Article Content

**വടകര: **ലയൺസ് ക്ലബ്ബ് ഓഫ് വടകര തർജ്ജനി പുതിയ ഭാരവാഹികളായി പി. പ്രശാന്തി (പ്രസി.) എം.എം. ജസ്‌ന (സെക്ര.), വനജാ വിനോദ് (ട്രഷ.) എന്നിവർ ചുമതലയേറ്റു.

ലയൺസ് ക്ലബ്ബ് മുൻ ജില്ലാ ഗവർണർ ഡോ. ഒ.വി. സനൽ നേതൃത്വം നൽകി. മിനി പി.എസ്. നായർ അധ്യക്ഷയായി. ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. പുറക്കാട് ശാന്തിഭവനത്തിലേക്ക് അടുക്കള ഉപകരണങ്ങൾ കൈമാറി.

ഡോളി ശശീന്ദ്രൻ, രമ്യ സ്വരൂപ്, എ.എം. രമേശൻ, ബൈജു, പ്രജിത്, സിതാര സനൽ, ശ്രീദേവി പ്രശാന്ത്, വനജാ വിനോദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53449/new-chariots-for-tarjani-prashanthi-jasna-and-vanaja-will-lead)