---
title: "ചോറോട് വെള്ളപ്പൊക്ക ഭീഷണി; വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു "
english_title: "The threat of flooding in Chorode; Panchayat president visits flooded areas "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53515/the-threat-of-flooding-in-chorode-panchayat-president-visits-flooded-areas"
published_at: "2022-07-07T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6b78f27332_choord_mazha.jpg"
keywords: []
---

# ചോറോട് വെള്ളപ്പൊക്ക ഭീഷണി; വെള്ളം കയറിയ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി. ചോറോട് നടക്കു താഴ കനാലിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി. ചോറോട് നടക്കു താഴ കനാലിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

മത്തത്ത് താഴ കൈ നാട്ടി റോഡ്, മൂസ പാലം ബാലവാടി റോഡ് എന്നിവ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്ര ചെയ്യാൻ കഴിയുന്നില്ല. കനാലിലെ വെള്ളമൊഴുക്ക് കുറവായതിനാൽ പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നു. നിരവധി വീട്ടുകാർ മാറി താമസിക്കുവാൻ തയ്യാറാവുകയാണ്.

പതിനൊന്നാം വാർഡിലെ വളയിൽ മണി,വളയിൽ ശേഖരൻ, രയരോത്ത് പാലത്തിന് സമീപത്തെ മോഹൻ, സി.പി ബാബു, വിനോദൻ എന്നിവരുടെ വീട്ടുമുറ്റത്താണ് വെള്ളം കയറിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.മധു സൂദനൻ, സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ജംഷിദ ടീച്ചർ എന്നിവർ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53515/the-threat-of-flooding-in-chorode-panchayat-president-visits-flooded-areas)