---
title: "വടകരയിൽ പൊലീസ് അസോസിയേഷൻ റേഞ്ച് തല ബാഡ്മിൻ്റൺ മത്സരം ജൂലൈ 9 ന് "
english_title: "Police Association Range Level Badminton Tournament to be held in Vadakara on July 9 "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53526/police-association-range-level-badminton-tournament-to-be-held-in-vadakara-on-july-9"
published_at: "2022-07-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6bf0ad51da_bantmiton.jpg"
keywords: []
---

# വടകരയിൽ പൊലീസ് അസോസിയേഷൻ റേഞ്ച് തല ബാഡ്മിൻ്റൺ മത്സരം ജൂലൈ 9 ന് 

> **Lead Summary:** **വടകര: **തിരുവനന്തപുരം ആറ്റിങ്ങലിൽ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ 36 മത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന ഗെയിംസ് മത്സരങ്ങളുടെ കണ്ണൂർ റേഞ്ച് തല ബാഡ്മിൻ്റൺ മത്സരം വടകര റെയിൽവേ സ്റ്റേഷന് സമീപം അൾട്ടിമേറ്റ് സ്പോർട്സ് അക്കാദമിയിൽ വെച്ച് ജൂലൈ 9 ശനിയാഴ്ച നടക്കും.

## Article Content

**വടകര: **തിരുവനന്തപുരം ആറ്റിങ്ങലിൽ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ 36 മത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന ഗെയിംസ് മത്സരങ്ങളുടെ കണ്ണൂർ റേഞ്ച് തല ബാഡ്മിൻ്റൺ മത്സരം വടകര റെയിൽവേ സ്റ്റേഷന് സമീപം അൾട്ടിമേറ്റ് സ്പോർട്സ് അക്കാദമിയിൽ വെച്ച് ജൂലൈ 9 ശനിയാഴ്ച നടക്കും.

രാവിലെ 10 മണിക്ക് കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ റെയിഞ്ചിലെ കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കാസർകോഡ്, വയനാട്, KAP 4, KAP 6, ടെലികമ്മ്യൂണിക്കേഷൻ എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരക്കും.സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ തിരുവനന്തപുരത്ത് വെച്ച് നടക്കും. റേഞ്ച് വിജയികൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53526/police-association-range-level-badminton-tournament-to-be-held-in-vadakara-on-july-9)