---
title: "കനിവ് തേടി കനകേഷ്; കുടുംബത്തിന് താങ്ങാവാൻ കുന്നുമ്മക്കര ഗ്രാമം "
english_title: "Kanakesh in search of grace; Kunmmakkara village to support the family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53638/kanakesh-in-search-of-grace-kunmmakkara-village-to-support-the-family"
published_at: "2022-07-08T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7bceac1996_kana.jpg"
keywords: []
---

# കനിവ് തേടി കനകേഷ്; കുടുംബത്തിന് താങ്ങാവാൻ കുന്നുമ്മക്കര ഗ്രാമം 

> **Lead Summary:** **ഓർക്കാട്ടേരി: **ഇവിടെ ദുരിത മഴ ചോരുന്നില്ല. നാടിൻ്റെ കനിവ് തേടി കനകേഷ് .രോഗങ്ങൾ തളർത്തിയ കുടുംബത്തിന് താങ്ങാവാൻ കുന്നുമ്മക്കര ഗ്രാമം ഉദാരമതികളുടെ കനിവ് തേടുകയാണ്.

## Article Content

**ഓർക്കാട്ടേരി: **ഇവിടെ ദുരിത മഴ ചോരുന്നില്ല. നാടിൻ്റെ കനിവ് തേടി കനകേഷ് .രോഗങ്ങൾ തളർത്തിയ കുടുംബത്തിന് താങ്ങാവാൻ കുന്നുമ്മക്കര ഗ്രാമം ഉദാരമതികളുടെ കനിവ് തേടുകയാണ്.

കുന്നുമ്മക്കര പുന്നോർവീട്ടിൽ താഴെകുനി പരേതനായ കൃഷ്ണന്‍റെയും മീനാക്ഷിയുടെയും മകൻ കനകേഷിന്റെ ചികിത്സയ്ക്കായി സഹായകമ്മിറ്റി രൂപവത്കരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലാണ് കനകേഷ്.

രണ്ട് സഹോദരന്മാരും ഓട്ടിസം ബാധിച്ചവരാണ്. രോഗിയായ മീനാക്ഷി ഇവരെ പരിചരിക്കാൻപോലും കഴിയാത്ത സ്ഥിതിയിലാണ്. ഏറാമല പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളി (മുഖ്യ രക്ഷാധികാരി), ബ്ളോക്ക് വൈസ് പ്രസിഡൻറ് വി.കെ. സന്തോഷ് കുമാർ, വാർഡ് അംഗങ്ങളായ ടി.എൻ. റഫീക്, ടി.കെ. രാമകൃഷ്ണൻ, ജി. രജീഷ്, ടി.കെ. പ്രമോദ് (രക്ഷാധികാരി), ചള്ളയിൽ രവീന്ദ്രൻ (ചെയ.), പി.എം. വിനോദൻ (കൺ.) എന്നിവരാണ് സഹായകമ്മിറ്റി ഭാരവാഹികൾ. ഓർക്കാട്ടേരി കനറാബാങ്കിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 110056501294. ഐ.എഫ്‌.എസ്‌.സി. കോഡ്‌ CNR0001137. എം.ഐ.സി.ആർ. കോഡ്‌ 673015803.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53638/kanakesh-in-search-of-grace-kunmmakkara-village-to-support-the-family)