---
title: "അഴിയൂരില്‍ കെ റെയില്‍ വിരുദ്ധ മാര്‍ച്ചിന് തുടക്കമായി"
english_title: "pROTESET AGANIST ANTI  K RAIL PROJECT - AZHIYOOR KUNNIPALLI kk raMA mlA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5366/proteset-aganist-anti-k-rail-project-azhiyoor-kunnipalli-kk-rama-mla"
published_at: "2021-10-15T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61697ad89df4e_MLA MARCH .jpg"
keywords: []
---

# അഴിയൂരില്‍ കെ റെയില്‍ വിരുദ്ധ മാര്‍ച്ചിന് തുടക്കമായി

> **Lead Summary:** **വടകര: **കെ റെയില്‍ പദ്ധതിക്കെതിരെ സംസാരിക്കുന്നവരെ തീവ്രവാദികള്‍ ആക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ:എം. കെ മുനീര്‍ എംഎല്‍എ. കെ കെ രമ നയിക്കുന്ന കെ റെയില്‍ വിരുദ്ധ മാര്‍ച്ച് അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **കെ റെയില്‍ പദ്ധതിക്കെതിരെ സംസാരിക്കുന്നവരെ തീവ്രവാദികള്‍ ആക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ:എം. കെ മുനീര്‍ എംഎല്‍എ. കെ കെ രമ നയിക്കുന്ന കെ റെയില്‍ വിരുദ്ധ മാര്‍ച്ച് അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം മൂലധന ശക്തികള്‍ക്ക് പിന്നാലെ പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ എം പി നേതാവ് ഹരിഹരന്‍, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മര്‍, കോണ്‍ഗ്രസ് നേതാവ് കോട്ടയില്‍ രാധാകൃഷ്ണന്‍, കെ കുഞ്ഞബ്ദുള്ള, എന്‍. പി അബ്ദുള്ള ഹാജി, പ്രദീപ് ചോമ്പാല,പുറന്തോടത്ത് സുകുമാരന്‍,സി. നിജിന്‍, ബാബുരാജ്, ശശിധരന്‍ തോട്ടത്തില്‍ അജ്മാന്‍ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

200 ഓളം സ്ഥിരം ജാഥാ അംഗങ്ങള്‍ പങ്കാളികളാകുന്ന ജനകീയ മാര്‍ച്ചിന് മുക്കാളി, കണ്ണൂക്കര, നാദാപുരം റോഡ്, കൈനാട്ടി, ചോറോട് ഗെയ്റ്റ് , പെരുവാട്ടുംതാഴ എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും.

മാര്‍ച്ച് നാളെ വൈകീട്ട് വൈകീട്ട് വടകര കോട്ടപറമ്പില്‍ സമാപിക്കും. സമാപന പൊതുയോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എംപി , അഡ്വ കെ പ്രവീണ്‍ കുമാര്‍ , എന്‍ വേണു, ടിടി ഇസ്മായില്‍ എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5366/proteset-aganist-anti-k-rail-project-azhiyoor-kunnipalli-kk-rama-mla)