---
title: "കനത്ത മഴ: പാക്കയിൽ കോട്ടക്കടവ് റോഡ് വെള്ളക്കെട്ടിൽ"
english_title: "Heavy rain: Kottakkadav road waterlogged in Pakka"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53676/heavy-rain-kottakkadav-road-waterlogged-in-pakka"
published_at: "2022-07-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7daf95b77a_paakkayil_road.jpg"
keywords: []
---

# കനത്ത മഴ: പാക്കയിൽ കോട്ടക്കടവ് റോഡ് വെള്ളക്കെട്ടിൽ

> **Lead Summary:** **വടകര : **കനത്ത മഴയിൽ പാക്കയിൽ കോട്ടക്കടവ് റോഡ് വെള്ളക്കെട്ടിൽ. വെള്ളം ഒഴുകിപ്പോയിരുന്ന ചെറുതോടുകൾ നികത്തിയതും അഴുക്കുചാലുകൾ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. കുട്ടിയാമയിൽ ആനപ്പാന്റെ ഭാഗങ്ങളിൽ ചെറിയ മഴയിൽപ്പോലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.

## Article Content

**വടകര : **കനത്ത മഴയിൽ പാക്കയിൽ കോട്ടക്കടവ് റോഡ് വെള്ളക്കെട്ടിൽ. വെള്ളം ഒഴുകിപ്പോയിരുന്ന ചെറുതോടുകൾ നികത്തിയതും അഴുക്കുചാലുകൾ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. കുട്ടിയാമയിൽ ആനപ്പാന്റെ ഭാഗങ്ങളിൽ ചെറിയ മഴയിൽപ്പോലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.

വെള്ളക്കെട്ട് പതിവായതോടെ റോഡിൽ രൂപപ്പെട്ട കുഴികളും ‌അപകടത്തിൽപ്പെട്ടു. മഴ കനത്താൽ ഇതിലെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടും. ‌ അപകടത്തിൽപ്പെട്ടു. മഴ കനത്താൽ ഇതിലെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടും. ‌

വെള്ളക്കെട്ട് പതിവായതിനാൽ പ്രശ്നം വാർഡ് അംഗം നഗരസഭാ അധ്യക്ഷയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്ന് പാക്കയിൽ കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53676/heavy-rain-kottakkadav-road-waterlogged-in-pakka)