---
title: "കെ റെയില്‍ ; വടകരയിലെ സമരം കൊടുങ്കാറ്റായി  മാറുമെന്ന്  എം.കെ.മുനീര്‍ എം.എല്‍.എ"
english_title: "K Rail; The agitation in Vadakara turned into a storm MK Muneer MLA says change will happen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5369/k-rail-the-agitation-in-vadakara-turned-into-a-storm-mk-muneer-mla-says-change-will-happen"
published_at: "2021-10-15T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61697d97e949b_MK MUNERR MLA .jpg"
keywords: []
---

# കെ റെയില്‍ ; വടകരയിലെ സമരം കൊടുങ്കാറ്റായി  മാറുമെന്ന്  എം.കെ.മുനീര്‍ എം.എല്‍.എ

> **Lead Summary:** **വടകര: **കെ.റെയില്‍ പദ്ധതി വെറും റിയല്‍ എസ്റ്റേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് എം.കെ മുനീര്‍ എം.എല്‍ എ പറഞ്ഞു. ജപ്പാനില്‍ 30വര്‍ഷം നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതി നടപ്പിലാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തികച്ചും ജനവിരുദ്ധമാണ്.

## Article Content

**വടകര: **കെ.റെയില്‍ പദ്ധതി വെറും റിയല്‍ എസ്റ്റേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്ന് എം.കെ മുനീര്‍ എം.എല്‍ എ പറഞ്ഞു. ജപ്പാനില്‍ 30വര്‍ഷം നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതി നടപ്പിലാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തികച്ചും ജനവിരുദ്ധമാണ്.

വടകര മണ്ഡലം യു.ഡി.എഫ് -ആര്‍ എം.പി.ഐ നേതൃത്വത്തില്‍ കെ.കെ രമ എം.എല്‍.എ അഴിയൂര്‍ മുതല്‍ വടകര വരെ നടത്തുന്ന കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്ത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണം.

പദ്ധതിക്കെതിരെ സംസാരിക്കുന്നവരെ തീവ്രവാദികളാക്കി വായടപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ കുല്‍സിത ശ്രമം അവസാനിപ്പിക്കണമെന്നും കെ.കെ രമ നയിക്കുന്ന സമരം കേരളത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ സമര കൊടുങ്കാറ്റായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജ്മാന്‍ ഇസ്മായില്‍ അധ്യക്ഷനായി.

കോട്ടയില്‍ രാധാകൃഷ്ണന്‍, കെ.കെ രമ, കെ.എസ് ഹരിഹരന്‍, പാറക്കല്‍ അബ്ദുല്ല, എന്‍.വേണു, ആയിഷ ഉമ്മര്‍, പ്രദീപ് ചോമ്പാല, എന്‍.പി.അബ്ദുല്ല ഹാജി, ഒ.കെ കുഞ്ഞബ്ദുല്ല, പുറന്തോടത്ത് സുകുമാരന്‍, പി. ബാബുരാജന്‍, ശശിധരന്‍ തോട്ടത്തില്‍, പി.എം മുസ്തഫ, സി. നിജില്‍ വി.പി പ്രകാശന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5369/k-rail-the-agitation-in-vadakara-turned-into-a-storm-mk-muneer-mla-says-change-will-happen)