---
title: "അധിക്ഷേപ പ്രസംഗം; കെ കെ രമ ഒറ്റുകാരി, അതിന് കിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനം- എളമരം കരീം എം പി"
english_title: "abusive speech; KK Rama traitor; The reward for that is the position of MLA- Elamaram Karim MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53725/abusive-speech-kk-rama-traitor-the-reward-for-that-is-the-position-of-mla-elamaram-karim-mp"
published_at: "2022-07-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c804467474f_elamaram_kareem_mp.jpg"
keywords: []
---

# അധിക്ഷേപ പ്രസംഗം; കെ കെ രമ ഒറ്റുകാരി, അതിന് കിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനം- എളമരം കരീം എം പി

> **Lead Summary:** **വടകര: **കെ കെ രമ എംഎൽഎക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എളമരം കരീം എം പി. കെ കെ രമ ഒറ്റുകാരി, അതിന് കിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനം. എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്ന് എളമരം കരീം എം പി പറഞ്ഞു.

## Article Content

**വടകര: **കെ കെ രമ എംഎൽഎക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എളമരം കരീം എം പി. കെ കെ രമ ഒറ്റുകാരി, അതിന് കിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനം. എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്ന് എളമരം കരീം എം പി പറഞ്ഞു.

നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെകെ രമയുടെ പ്രതികരണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമർശം.

ടി.പി വധക്കേസിലെ ഒൻപതാം പ്രതിയായിരുന്നു സി.എച്ച് അശോകൻ. വർഗ ശത്രുക്കളുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയാണത്രേ.

എന്താണ് റെവല്യൂഷനറി?ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എൽ.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53725/abusive-speech-kk-rama-traitor-the-reward-for-that-is-the-position-of-mla-elamaram-karim-mp)