---
title: "വടകരയിലെ ഗുരു മന്ദിരത്തില്‍  ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍"
english_title: "VIAJYADASMI DAY AT GURU MANDRIAM VATAKARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5375/viajyadasmi-day-at-guru-mandriam-vatakara"
published_at: "2021-10-15T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616987523a564_GURU MADNIRAM jpg.jpg"
keywords: []
---

# വടകരയിലെ ഗുരു മന്ദിരത്തില്‍  ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

> **Lead Summary:** **വടകര: ** എസ് എന്‍ ഡി പി യോഗം വടകര യൂണിയനും കേരളകൗമുദിയും സുയുക്തമായി ഗുരുമന്ദിരത്തില്‍ വെച്ച് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.പ്രേമാനന്ദ സ്വാമികള്‍ ഗുരുപൂജ നടത്തി എഴുത്തിനിരത്ത് കര്‍മ്മത്തിന് തുടക്കം കുറിച്ചു.പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി,കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കി.

## Article Content

**വടകര: ** എസ് എന്‍ ഡി പി യോഗം വടകര യൂണിയനും കേരളകൗമുദിയും സുയുക്തമായി ഗുരുമന്ദിരത്തില്‍ വെച്ച് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.പ്രേമാനന്ദ സ്വാമികള്‍ ഗുരുപൂജ നടത്തി എഴുത്തിനിരത്ത് കര്‍മ്മത്തിന് തുടക്കം കുറിച്ചു.പ്രശസ്ത പിന്നണി ഗായകന്‍ വി.ടി.മുരളി,കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കി.

എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയസില്‍ രണ്ടാം റാങ്ക് നേടിയ താനക്കോട്ടൂര്‍ ശാഖയിലെ അതുല്ല്യയെ മൊമെന്റോ നല്‍കി ആദരിച്ചു.

യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍, പ്രസിഡണ്ട് എം.എം.ദാമോദരന്‍, വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹന്‍,ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ റഷീദ് കക്കട്ട്,ബാബു പൂതം പാറ,ചന്ദ്രന്‍ ചാലില്‍,കൗണ്‍സിലര്‍മാര്‍ ജയേഷ് വടകര,രജീഷ് മുള്ളമ്പത്ത്,കൃഷ്ണന്‍ പൂളത്തറ,അനില്‍ വൃന്ദാവനം,മോഹന്‍ ബാബു,വനിതാ സംഘം പ്രസിഡണ്ട് പുഷ്പലത,സെക്രട്ടറി സീന.വി.ടി,യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി സുകേഷ് കല്ലാച്ചി,കൗമുദി യൂണിറ്റ് ചീഫ് ശ്യാം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5375/viajyadasmi-day-at-guru-mandriam-vatakara)