---
title: "സഹപാഠികൾ ഒത്തുചേർന്ന് വിജയികളെ അനുമോദിച്ചു"
english_title: "The classmates gathered and congratulated the winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53785/the-classmates-gathered-and-congratulated-the-winners"
published_at: "2022-07-08T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c84aefedc53_nostalgia.jpg"
keywords: []
---

# സഹപാഠികൾ ഒത്തുചേർന്ന് വിജയികളെ അനുമോദിച്ചു

> **Lead Summary:** **വടകര: **ചോറോട് ഗവൺമെന്റ് സ്കൂളിലെ 1996 10 th . എ ബാച്ച്, നൊസ്റ്റാൾജിയ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വർഷം ചോറോട് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി ക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും, മൊമെന്റോയും നൽകി അനുമോദിച്ചു.

## Article Content

**വടകര: **ചോറോട് ഗവൺമെന്റ് സ്കൂളിലെ 1996 10 th . എ ബാച്ച്, നൊസ്റ്റാൾജിയ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വർഷം ചോറോട് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി ക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും, മൊമെന്റോയും നൽകി അനുമോദിച്ചു.

കഴിഞ്ഞ 5 വർഷത്തോളമായി നൊസ്റ്റാൾജിയ വാട്സാപ്പ് കൂട്ടായ്മ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾനടത്തി വരികയാണ്.നൊസ്റ്റാൾജിയ സൗഹൃദ കൂട്ടായ്മയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ ആണ് ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

പരിപാടി റിട്ടയേർഡ് ഡി ഇ ഒ യും, നൊസ്റ്റാൾജിയ പത്താം ക്ലാസിലെ ക്ലാസ് ടീച്ചറും ആയിരുന്ന ശ്രീ. മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് മോഹനൻ അധ്യക്ഷനായി.

സംഘാടക സമിതി കൺവീനർ എംഎം ബിജു സ്വാഗതം ആശംസിച്ചു.ആശംസകൾ നേർന്നു കൊണ്ട് സൈക്ക് മാസ്റ്റർ സജു എം കെ എന്നിവർ സംസാരിച്ചു.ഗഫൂർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53785/the-classmates-gathered-and-congratulated-the-winners)