---
title: "മാധ്യമം സബ് എഡിറ്ററുടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു "
english_title: "Madhyam sub editor's son died after being hit by a train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/53787/madhyam-sub-editors-son-died-after-being-hit-by-a-train"
published_at: "2022-07-08T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c84c9779643_anandha.jpg"
keywords: []
---

# മാധ്യമം സബ് എഡിറ്ററുടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു 

> **Lead Summary:** **വടകര : **മാധ്യമം സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകന്‍ ഒഞ്ചിയത്തെ നെല്ലാച്ചേരി കെ വി ഹൗസില്‍ ആനന്ദ് ട്രെയിന്‍ തട്ടി മരിച്ചു. പന്തലായനി യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഇന്ന് വൈകീട്ട് നാലരയോടെ കൊയിലാണ്ടി് റെയില്‍വെ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികക്കടുത്താണ് അപകടം.

## Article Content

**വടകര : **മാധ്യമം സബ് എഡിറ്റര്‍ അനൂപ് അനന്തന്റെ മകന്‍ ഒഞ്ചിയത്തെ നെല്ലാച്ചേരി കെ വി ഹൗസില്‍ ആനന്ദ് ട്രെയിന്‍ തട്ടി മരിച്ചു. പന്തലായനി യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഇന്ന് വൈകീട്ട് നാലരയോടെ കൊയിലാണ്ടി് റെയില്‍വെ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികക്കടുത്താണ് അപകടം.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അമ്മയുടെ കൂടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കണ്ട് അരുകില്‍ നിന്നതായിരുന്നു. അനൂപും കുടുംബവും പന്തലായിനി ശിവക്ഷേത്രത്തിനടുത്താണ് വാടകക്ക് താമസിക്കുന്നത്.

അമ്മ: ധന്യ(അധ്യാപിക പന്തലായിനി ബി ഇ എം യു പി സ്‌കൂള്‍),സഹോദരന്‍: ആരോമല്‍.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ ആശുപത്രി മോര്‍ച്ചറിയില്‍ .നാളെ രാവിലെ 11ന് പന്തലായിനി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും.പിന്നീട് ഒഞ്ചിയത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/53787/madhyam-sub-editors-son-died-after-being-hit-by-a-train)