---
title: "അരങ്ങുണര്‍ത്തി ..... 'കലയും കാലവും'പരിപാടി"
english_title: "VIJAYADASMI  DANCE PRPGRAMME AT VATAKARA NATYA KALAKSHETHRA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5384/vijayadasmi-dance-prpgramme-at-vatakara-natya-kalakshethra"
published_at: "2021-10-15T20:28:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61699745754f8_LISSY MURALEEDRAN .jpg"
keywords: []
---

# അരങ്ങുണര്‍ത്തി ..... 'കലയും കാലവും'പരിപാടി

> **Lead Summary:** വടകര: വിജയദശമിയുടെ ഭാഗമായി വടകര നാട്യകലാക്ഷേത്രത്തില്‍ പ്രശസ്തരായ ഗാന രചയിതാവ് പി.കെ ഗോപിയും, പിന്നണി ഗായകന്‍ വി.ടി.മുരളിയും ,പ്രേംകുമാര്‍ വടകരയും ചേര്‍ന്ന് ഒരുക്കിയ 'കലയും കാലവും 'എന്ന സംവാദ പരിപാടി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമായി മാറി.

## Article Content

വടകര: വിജയദശമിയുടെ ഭാഗമായി വടകര നാട്യകലാക്ഷേത്രത്തില്‍ പ്രശസ്തരായ ഗാന രചയിതാവ് പി.കെ ഗോപിയും, പിന്നണി ഗായകന്‍ വി.ടി.മുരളിയും ,പ്രേംകുമാര്‍ വടകരയും ചേര്‍ന്ന് ഒരുക്കിയ 'കലയും കാലവും 'എന്ന സംവാദ പരിപാടി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമായി മാറി.

ദീര്‍ഘനാളുകളായി ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം തുടരുന്ന കുട്ടികള്‍ക്ക് അവരുടെ മാനസിക സംഘര്‍ഷം ഒഴിവാക്കി കലയെ കുറിച്ചും കാലത്തെ കുറിച്ചുമുളള ഒരു ബോധവല്‍ക്കരണം കൂടിയായി ഈ പരിപാടി മാറി. വീണ്ടും പുതിയ കാലത്തിലേക്ക് തിരിച്ചു വരാനുള്ള ഊര്‍ജ്ജം കുട്ടികളില്‍ ഉളവാക്കാന്‍ കഴിഞ്ഞതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

കലാക്ഷേത്രത്തില്‍ കാലത്ത് 10 മണി മുതല്‍ കുട്ടികള്‍ നാട്യാരംഭം കുറിച്ചു.10.30ന്ന് മുതിര്‍ന്ന കുട്ടികളുടെ ന്യത്താര്‍ച്ചനയും നടന്നു തുടര്‍ന്ന്11.30. മുതല്‍ 1 മണി വരെയായിരുന്നു സംവാദപരിപാടി . കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘനാളായി അടച്ചിട്ട ന്യത്ത വിദ്യാലയം വീണ്ടും സജീവമായി തുടങ്ങി പൂര്‍ണ്ണമായും കൊ വിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പരിപാടി നടന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5384/vijayadasmi-dance-prpgramme-at-vatakara-natya-kalakshethra)